28 OCT 2026
NEETHU VIJAYAN
Image Courtesy: Unsplash
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓവർ നെെറ്റ് ഓട്സ്. ഓട്സിലെ ലയിക്കുന്ന നാരുകൾ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.
തലേദിവസം രാത്രി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കി ഫ്രിഡ്ജിൽ വെച്ചാൽ രാവിലെ പോഷകസമ്പന്നമായ ബ്രേക്ക്ഫാസ്റ്റ് തയാറാകും എന്നതാണ് ഇതിൻ്റെ പ്രത്യേകത.
ഓട്സ്, പാൽ, തെെര്, ചിയ സീഡ്, ഈന്തപ്പഴം, ആപ്പിൾ, കറുവപ്പട്ട പൊടിച്ചത്, തേൻ - 1 സ്പൂൺ ഈ പറഞ്ഞ ചേരുവകൾ ചേർത്താണ് ഈ ഓട്സ് റെസിപ്പി തയ്യാറാക്കേണ്ടത്.
ഓട്സ്, പാൽ, തെെര്, ചിയ സീഡ്, തേൻ, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
പിന്നീട് ഇത് രാവിലെ പുറത്തെടുത്ത് വച്ച് തണുപ്പ് കുറഞ്ഞതിനുശേഷം ആപ്പിൾ കഷ്ണങ്ങൾ ചേർത്ത് കഴിക്കുക. പാലിന് പകരം ബദാം മിൽക്കും ചേർക്കാവുന്നതാണ്.
ദഹനം സുഗമമാക്കുകയും ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യും. കലോറി കുറവും പ്രോട്ടീനും ഫൈബറും കൂടുതലുമായതിനാൽ ശരീരഭാരം കുറയ്ക്കാൻ അനുയോജ്യം.
പ്രഭാതത്തിൽ ശരീരത്തിന് ആവശ്യമായ പെട്ടെന്നുള്ള ഊർജ്ജവും ഉന്മേഷവും നൽകുന്നു. മിനിറ്റുകൾക്കുള്ളിൽ തയാറാക്കാവുന്ന പോഷകസമ്പന്നമായ ഒന്നാണ് ഓവർനൈറ്റ് ഓട്സ്.