14 March 2026
Nithya V
Image Credit: Getty Images, Social Media
അടുപ്പിൽ വെക്കാതെയും എണ്ണ ഉപയോഗിക്കാതെയും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് പച്ചപുളി രസം.
ചോറിനൊപ്പം കഴിക്കാവുന്ന ദഹനത്തിന് ഗുണകരമായ പച്ചപുളി രസം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ....
വാളൻപുളി: ഒരു നെല്ലിക്ക വലുപ്പത്തിൽ, ചെറിയ ഉള്ളി: 5-8 എണ്ണം (ചതച്ചത്), പച്ചമുളക്: 2-3 എണ്ണം (ചതച്ചത്), ഇഞ്ചി ഒരു ചെറിയ കഷ്ണം (ചതച്ചത്), ഉപ്പ്, വെള്ളം
വെളുത്തുള്ളി: 3-4 അല്ലി (ചതച്ചത്), കുരുമുളക് പൊടി: 1 ടീസ്പൂൺ, കറിവേപ്പില: 1 തണ്ട്, മല്ലിയില: ആവശ്യത്തിന് എന്നിവയാണ് ചേരുവകൾ
പുളി അല്പം വെള്ളത്തിലിട്ട് നന്നായി പിഴിഞ്ഞ് അരിച്ചെടുക്കുക. ഇതിലേക്ക് ബാക്കി വെള്ളവും ചേർക്കുക.
ഈ പുളി വെള്ളത്തിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക.
ഇതിലേക്ക് കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഒന്ന് തിരുമ്മി യോജിപ്പിക്കുക.
അവസാനം കറിവേപ്പിലയും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക. കറി റെഡി, ഇനി ഇവ ചോറിനോടൊപ്പം ഒഴിച്ച് കഴിക്കാം.