11 March 2026

Nithya V

ചൂട് സമയത്ത് കുടിക്കാൻ പച്ചമാങ്ങാ സംഭാരം, ഇതൊന്ന് ട്രൈ ചെയ്യ്

 Image Courtesy: Getty Images, Social Media

പച്ചമാങ്ങ തൊലി ( കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കിയത് കാൽ കപ്പ്), മുളക്, ഉപ്പ്, ഇഞ്ചി, ഉള്ളി, കറിവേപ്പില, തണുത്ത വെള്ളം

ചേരുവകൾ

ആദ്യം മിക്സുടെ വലിയ ജാറിലേക്ക് കഷ്ണങ്ങളാക്കിയ മാങ്ങ ഇടുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കാം.

മാങ്ങ

എടുത്ത മാങ്ങയുടെ പുളിക്കനുസരിച്ച് ഉപ്പിന്റെ അളവിൽ വ്യത്യാസം വന്നേക്കാം. ശേഷം ഒരു കാന്താരി മുളകോ, അല്ലെങ്കിൽ ചെറിയ കഷ്ണം പച്ച മുളകോ ഇടാം.

പച്ചമുളക്

ഇതിലേക്ക് രണ്ട് ചെറിയ ഉള്ളി, അൽപം കറിവേപ്പില, അര ഇഞ്ച് നീളമുള്ള ചെറിയ കഷ്ണം ഇഞ്ചി, അവസാനമായി തണുപ്പ് മൂന്ന് കപ്പ് വെള്ളം എന്നിവ ചേർക്കാം.

ഇഞ്ചി

ഇനി ഇവ എട്ടോ പത്തോ സെക്കന്റ് മാത്രം അരയ്ക്കാം.  മാങ്ങയും മറ്റ് ചേരുവകളും അമിതമായി അരഞ്ഞ് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

അരയ്ക്കുക

മാങ്ങയുടെ കഷ്ണങ്ങൾ ചെറിയ തരിയായി മുകളിൽ പൊങ്ങി കിടക്കണം, ശേഷം ഒരു അഞ്ചോ പത്തോ മിനിറ്റ് മിക്സിയിൽ ജാറിൽ റെസ്റ്റ് ചെയ്യാൻ വയ്ക്കണം

മാങ്ങാ കഷ്ണങ്ങൾ

തുടർന്ന് അരിപ്പ ഉപയോ​ഗിച്ച് അരിച്ചെടുത്ത് ​ഗ്ലാസിലേക്ക് മാറ്റാം. ആവശ്യമെങ്കിൽ ഐസ് ക്യൂബും ഇടാവുന്നതാണ്.

അരിച്ചെടുക്കുക

ഷാൻ ജിയോ എന്ന യുട്യൂബ് ചാനലിലാണ് രുചികരവും ഏറെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ പച്ച മാങ്ങ സംഭാരം റെസിപ്പി പങ്ക് വച്ചത്.

റെസിപ്പി