September 02 2025

SHIJI MK

Image Courtesy: Unsplash

പീനട്ട് ബട്ടര്‍ എന്തിന് വാങ്ങണം, വീട്ടില്‍ ഉണ്ടാക്കാലോ! 

കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പീനട്ട് ബട്ടര്‍ കഴിക്കാന്‍ വലിയ ഇഷ്ടമാണ്. പീനട്ട് ബട്ടര്‍ കഴിക്കാന്‍ രുചി മാത്രമല്ല ഗുണങ്ങളും പ്രധാന കാരണമാണ്. 

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടറില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും ഇതിലുണ്ട്. 

പോഷകങ്ങള്‍

പക്ഷെ ബ്രെഡ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് നമ്മള്‍ കഴിക്കുന്ന പീനട്ട് ബട്ടറിന് കടകളില്‍ വലിയ വില നല്‍കണം. ഇത് സഹിച്ച് വാങ്ങിക്കുന്നവരാകും ഭൂരിഭാഗം ആളുകളും.

എന്നാല്‍

വില കൊടുത്ത് വാങ്ങാതെ പീനട്ട് ബട്ടര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളൂ. എങ്ങനെയാണ് വീട്ടില്‍ വെച്ച് എളുപ്പത്തില്‍ തയറാക്കുന്നതെന്ന് പരിശോധിക്കാം. 

ഉണ്ടാക്കാം

വറുത്ത നിലക്കടല, തേന്‍ അല്ലെങ്കില്‍ മേപ്പിള്‍ സിറപ്പ്, സണ്‍ഫ്‌ളവര്‍ ഓയില്‍, ഉപ്പ് എന്നിവയാണ് ആവശ്യമായത്. കൊക്കോ പൗഡര്‍, വാനില എക്‌സ്ട്രാക്റ്റ് എന്നിവയും ചേര്‍ക്കാവുന്നതാണ്.

ചേരുവകള്‍

രണ്ട് കപ്പ് വറുത്ത നിലക്കടല തൊലി കളഞ്ഞെടുക്കാം. ശേഷം വെള്ളം ചേര്‍ക്കാതെ മിക്‌സിയുടെ ജാറിലിട്ട് നന്നായി അടിച്ചെടുക്കാം.

അടിച്ചെടുക്കാം

ശേഷം നിലക്കടല എണ്ണയോ വെളിച്ചെണ്ണയോ സണ്‍ഫ്‌ളവര്‍ ഓയിലോ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാന്‍ മറക്കരുത്.

ഓയില്‍

മധുരത്തിനായി തേനോ മേപ്പിള്‍ സിറപ്പോ ഉപയോഗിക്കാം. കൊക്കോ പൗഡര്‍, വാനില എക്‌സ്ട്രാറ്റ് എന്നിവ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതി.

മധുരം