16 August 2026
Sumeesh T Unneen
Photo Credit: Getty Images/PTI
മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞ അൻപത്തിയഞ്ചുകാരൻ അറസ്റ്റിൽ. അറസ്റ്റിലായത് വെർസോവ സ്വദേശിയായ അനുജ് ജയറാം സുവർണ
ഓഗസ്റ്റ് 9-ന് രാവിലെ 8 മണിക്ക് പുറപ്പെടേണ്ടിയിരുന്ന 6E333 വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതേതുടർന്ന് വിമാനം ഒരു മണിക്കൂറോളം വൈകി
സുരക്ഷാ ഭീഷണിയെ തുടർന്ന് നൂറിലധികം യാത്രക്കാരെ വിമാനത്തിൽ നിന്ന് താഴെയിറക്കി. വിമാനത്തിലും യാത്രക്കാരൻ്റെ രണ്ട് ബാഗുകളിലും ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി
ബാഗിൽ ലൈറ്റർ, കത്രിക തുടങ്ങിയ നിരോധിത വസ്തുക്കൾ ഉണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന് 'ബോംബ് ഉണ്ട്' എന്ന് ഇയാൾ മറുപടി നൽകുകയായിരുന്നു
ഉടൻ എയർലൈൻ അധികൃതരെയും സി.ഐ.എസ്.എഫിനെയും വിവരമറിയിച്ചു. ചോദ്യം ചെയ്ത ശേഷം ഇയാളെ സഹാർ പോലീസിന് കൈമാറി
യാത്രക്കാരൻ്റെ പെരുമാറ്റം അതിരുകടന്നതാണെന്ന് ഇൻഡിഗോ വ്യക്തമാക്കി. ഇയാളെ എയർലൈൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.
ഭാരതീയ ന്യായ സംഹിത പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. തമാശ പറഞ്ഞതാണെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. പിന്നീട് ഇയാൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഓഗസ്റ്റ് 20 വരെ കർശന സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്. ഇതിനിടയിലാണ് സംഭവം