06 April 2026
SHIJI MK
Image Credit: Getty Images
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുളിയും ഇഞ്ചിയും ചേര്‍ത്ത് ഉണ്ടാക്കുന്ന വിഭവത്തിന് പല പേരാണ്. മലബാറില്‍ പുളിയിഞ്ചി ആകുമ്പോള്‍ തെക്കന്‍-മധ്യ കേരളത്തില്‍ അത് ഇഞ്ചിക്കറിയാണ്. പുളിയിഞ്ചി ഉണ്ടാക്കാന്‍ അറിയാമോ?
പുളി ആവശ്യത്തിന്, ഇഞ്ചി, പച്ചമുളക്, കടുക്, ഉണക്കമുളക്, വെളിച്ചെണ്ണ, കറിവേപ്പില, ശര്‍ക്കര, എള്ള്, മഞ്ഞള്‍പ്പൊടി എന്നിവയാണ് പുളിയിഞ്ചി ഉണ്ടാക്കാനായി വേണ്ട സാധനങ്ങള്‍. എന്നാല്‍ തുടങ്ങിയാലോ?
ആദ്യം തന്നെ നല്ല പുളി നിങ്ങളുടെ ആവശ്യത്തിനെടുത്ത് വെള്ളത്തിലിട്ട് വെക്കണം. പഴുത്ത പുളി വേണം ഇതിനായി തിരഞ്ഞെടുക്കാന്‍. വാളന്‍ പുളി വേണമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആദ്യം തന്നെ നല്ല പുളി നിങ്ങളുടെ ആവശ്യത്തിനെടുത്ത് വെള്ളത്തിലിട്ട് വെക്കണം. പഴുത്ത പുളി വേണം ഇതിനായി തിരഞ്ഞെടുക്കാന്‍. വാളന്‍ പുളി വേണമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇനി ആവശ്യത്തിന് ഇഞ്ചിയും പച്ചമുളകും എടുത്ത് അരിയണം. ഇവ രണ്ടും അധികമാകാന്‍ പാടില്ല. ചെറുതായി അരിഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മുളക് ഒന്നിച്ചിട്ടാല്‍ വിഭവം മാറുമെന്നും ഓര്‍ക്കുക.
വെള്ളത്തിലിട്ട പുളി, നന്നായി കുതിര്‍ന്നതിന് ശേഷം അതിന് നന്നായി പിഴിഞ്ഞ് പാത്രത്തിലേക്ക് മാറ്റാം, മൂന്നാം നാലും തവണ പിഴിഞ്ഞ് സത്ത് മുഴുവനായി എടുക്കണം. കുരുകളഞ്ഞ് വേണം പാത്രത്തിലാക്കാന്‍.
ഇനി ഈ പാത്രം അടുപ്പില്‍ വെക്കണം, അതിന് മുമ്പ് അരിഞ്ഞുവെച്ച ഇഞ്ചിയും പച്ചമുളകും ഇടാനും മറക്കരുത്. ഇവയോടൊപ്പം തന്നെ മഞ്ഞള്‍പ്പൊടിയും അല്‍പം ഇട്ട് കൊടുക്കണം, അമിതമാകരുത്.
ഈ മിശ്രിതം നന്നായി കുറുകി വരുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കണം. ശര്‍ക്കര നന്നായി അലിഞ്ഞതിന് ശേഷവും കുറുകുന്നത് വരെ അടുപ്പത്ത് വെക്കണം. കുറുകി കഴിഞ്ഞതിന് ശേഷം വാങ്ങാം.
വാങ്ങിവെച്ച ഈ മിശ്രിതത്തിലേക്ക് അല്‍പം കടുകും വറുത്ത് പൊടിച്ചിടണം, ഇതിനോടൊപ്പം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ഇട്ട് വറവിടാനും മറക്കരുത്.