6 April 2026

ASHLI C

മുടി കാട് പോലെ വളരും! മുട്ടയുടെ വെള്ളയ്ക്കൊപ്പം ഇവ ചേർക്കൂ

PHOTO CREDIT: GETTY IMAGES

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ ഉറവിടമാണ് ഇത്.

മുട്ട

ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന മുട്ടയുടെ വെള്ള മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇപ്രകാരം ഉപയോഗിച്ചാൽ മതി.

 മുട്ടയുടെ വെള്ള

മുട്ടയിലെ പ്രോട്ടീൻ മുടിക്ക് കരുത്ത് നൽകാനും അമിതമായ എണ്ണ നീക്കം ചെയ്യാനും മുടിക്ക് നല്ല  ആരോഗ്യവും പ്രധാനം ചെയ്യുന്നു. 

കരുത്ത്

എണ്ണമയമുള്ള മുടിക്ക് മുട്ടയുടെ വെള്ളയും നാരങ്ങാനീരും ചേർത്ത് തേക്കുന്നത് നല്ലതാണ്. ഈ പാക്ക് 20 മിനിറ്റ് തേച്ച ശേഷം കഴുകി കളയാം.

നാരങ്ങാനീര് 

മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നതിനായി മുട്ടയുടെ വെള്ളയും തേനും മിക്സ് ചെയ്ത് തലയിൽ പുരട്ടുന്നത് നല്ലതാണ്. ഇത് മുടി സോഫ്റ്റ് ആകാനും സഹായിക്കും.

തേൻ

 മുട്ടയുടെ വെള്ളയ്ക്കൊപ്പം വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേക്കുന്നത് മുടി തഴച്ചു വളരാനും മുടിയുടെ വരൾച്ച മാറ്റി ഈർപ്പം നിലനിർത്താനും സഹായിക്കും.

 വെളിച്ചെണ്ണ

മുട്ടയുടെ വെള്ള കൊണ്ടുള്ള പാക്കുകൾ തേച്ചു കഴിഞ്ഞാൽ ഒരിക്കലും ചൂടുവെള്ളം കൊണ്ട് മുടി കഴുകരുത്. തണുത്ത വെള്ളം ഉപയോഗിക്കുക.

 ശ്രദ്ധിക്കുക

മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഏത് പാക്ക് ആയാലും ആഴ്ചയിൽ ഒരിക്കൽ മാത്രം തലയിൽ ഉപയോഗിച്ചാൽ മതി.

 ആഴ്ചയിൽ ഒരിക്കൽ