12 FEB 2026

NEETHU VIJAYAN

പപ്പായ കൊണ്ടൊരു അച്ചാർ... ഇതുമതി  ഒരു പ്ലേറ്റ് ചോറിന്

 Image Courtesy: Getty Images

പഴുത്തതോ പച്ചയോ ആകട്ടെ പപ്പായ ആരോ​ഗ്യത്തിന് ഒരുപാട് ​ഗുണമുള്ള ഒന്നാണ്. എങ്കിൽ പപ്പായ ഉപയോ​ഗിച്ച് ഒരു അച്ചാർ തയ്യാറാക്കിയാലോ.

പപ്പായ

പപ്പായ (ചെറുതായി അരിഞ്ഞത്), മുളകുപൊടി, വെളുത്തുള്ളി, ഇഞ്ചി കായം, ഉലുവപ്പൊടി, വിനാഗിരി, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമായ ചേരുവകൾ.

ചേരുവകൾ

പപ്പായ തൊലി കളഞ്ഞ് വളരെ ചെറുതായി കൊത്തിയരിയുക. ഇതിൽ അല്പം ഉപ്പ് പുരട്ടി അരമണിക്കൂർ വെക്കുന്നത് വെള്ളം ഊറിപോകാൻ സഹായിക്കും.

ഉപ്പ് പുരട്ടുക

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും പൊട്ടിക്കുക. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

വഴറ്റുക

തീ കുറച്ച ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി മൂപ്പിക്കുക. കരിയരുത്.

മസാല

ഇതിലേക്ക് അരഞ്ഞുവച്ച പപ്പായ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് വിനാഗിരിയും ഒഴിച്ച് തിള വരുമ്പോൾ തീ ഓഫ് ചെയ്യാം.

പപ്പായ ചേർക്കാം

 അച്ചാർ തണുത്ത ശേഷം ​ഗ്ലാസ് ജാറുകളിൽ ആക്കി വെക്കുക. രണ്ടു ദിവസം കഴിഞ്ഞ് ഉപയോഗിച്ചാൽ രുചി കൂടും. ചോറിന് ഈ ഒരൊറ്റ അച്ചാർ മതിയാകും. 

അച്ചാർ