10 February 2026

Aswathy Balachandran

ഇനി മീൻ അച്ചാർ കേടാകില്ല, കുറുക്കുവഴി ഇതാ

Image Courtesy: Getty 

മത്തിയിലെ ജലാംശം പൂർണ്ണമായും മാറുന്നത് വരെ നന്നായി വറുത്തെടുക്കണം. മീൻ മൃദുവായിരുന്നാൽ അച്ചാർ വേഗത്തിൽ കേടാകാൻ സാധ്യതയുണ്ട്.

വറുക്കുന്നത്

മികച്ച രുചിയും മണവും നൽകുന്നത് നല്ലെണ്ണയാണ്. എണ്ണയുടെ അളവ് അല്പം കൂടുന്നത് അച്ചാർ കൂടുതൽ കാലം സൂക്ഷിക്കാൻ സഹായിക്കും.

നല്ലെണ്ണ

ഇഞ്ചിയും വെളുത്തുള്ളിയും ചതയ്ക്കുന്നതിന് പകരം ചെറുതായി അരിഞ്ഞു ചേർക്കുന്നത് അച്ചാറിന് നല്ലൊരു ടെക്സ്ചർ നൽകും.

ഇഞ്ചി വെളുത്തുള്ളി

 അച്ചാറിന് നല്ല ചുവപ്പ് നിറം ലഭിക്കാൻ സാധാരണ മുളക് പൊടിക്കൊപ്പം കാശ്മീരി മുളക് പൊടി കൂടി ചേർക്കുന്നത് നന്നായിരിക്കും.

 മുളക് പൊടി

വിനാഗിരി ചേർത്ത ശേഷം മസാല നന്നായി തിളയ്ക്കണം. അതിനുശേഷം മാത്രം വറുത്ത മീൻ ചേർക്കുക. ഇത് മസാല മീനിലേക്ക് നന്നായി പിടിക്കാൻ സഹായിക്കും.

വിനാഗിരി

വറുത്ത ഉലുവ പൊടിച്ചതും കായം പൊടിയും അച്ചാറിന്റെ രുചി വർദ്ധിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും.

ഉലുവയും കായവും

അച്ചാർ പൂർണ്ണമായും തണുത്ത ശേഷം മാത്രം കുപ്പിയിലോ ഭരണിയിലോ ആക്കുക. അച്ചാറിന് മുകളിൽ എണ്ണ തെളിഞ്ഞു നിൽക്കുന്നത് പൂപ്പൽ വരാതിരിക്കാൻ സഹായിക്കും.

ഭരണി

അച്ചാർ തയ്യാറാക്കി 2-3 ദിവസത്തിന് ശേഷം ഉപയോഗിക്കുന്നതാണ് ഉചിതം. അപ്പോഴേക്കും മസാലയും പുളിയും മീൻ കഷണങ്ങളിൽ നന്നായി പിടിച്ചിട്ടുണ്ടാകും.

രീതി