09 MAR 2026
ASHLI C
PHOTO: SOCIAL MEDIA
ചാമ്പക്ക ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഒരു ഐസ്ക്രീം റെസിപ്പി ആണ് ഇവിടെ നൽകുന്നത്.
ചാമ്പക്കയുടെ ചെറിയൊരു പുളിപ്പ് മധുരവും ചേരുന്നതോടെ ഇത് വളരെ വ്യത്യസ്തമായ ഒരു രുചിയുള്ള ഐസ്ക്രീം ആണ്.
ഇതിന് പ്രധാനമായും ചാമ്പക്ക കുരു കളഞ്ഞത് വിപ്പിംഗ് ക്രീം കണ്ടൻസ്ഡ് മിൽക്ക് പഞ്ചസാര നാരങ്ങ നീര് പിങ്ക് ഫുഡ് കളർ എന്നിവയാണ് ആവശ്യം.
ചാമ്പക്ക കഴുകി വൃത്തിയാക്കിയ ശേഷം പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത് കഷണങ്ങൾ ഇല്ലാതെ പൾപ്പ് മാത്രം എടുക്കുക.
ഒരു വലിയ ബൗളിൽ തണുത്ത വിപ്പിംഗ് ക്രീം എടുത്ത് ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക, ക്രീം കട്ടിയായി വരുന്നത് വരെ ഇങ്ങനെ ചെയ്യണം.
അടിച്ചുവച്ച ക്രീമിലേക്ക് കണ്ടൻസ് മിൽക്കും തയ്യാറാക്കി വച്ചിരിക്കുന്ന ചാമ്പക്കയുടെ പാൽപ്പും ചേർത്ത് ഒരു തുള്ളി പിങ്ക് കളറും വേണമെങ്കിൽ ചേർത്ത് ഇളക്കുക.
ഇത് നന്നായി പതുക്കെ ഇളക്കി യോജിപ്പിക്കുക. സ്പീഡിൽ ഇളക്കരുത് ക്രീമിലെ വായു കുമിളകൾ നഷ്ടപ്പെട്ടാൽ ഐസ്ക്രീം കട്ടിയായി പോകും.
ഇത് ഒരു എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറിലേക്ക് മാറ്റി മുകൾഭാഗം നന്നായി നിരപ്പാക്കി കൊടുക്കുക. ശേഷം കവർ ഉപയോഗിച്ച് ഉപരിതലം സ്പർശിക്കുന്ന രീതിയിൽ മൂടി ഫ്രീസറിൽ വെക്കുക. ഐസ്ക്രീം തയ്യാർ.