8 March 2026

Nithya V

ഓറഞ്ച് തൊലി കളയല്ലേ, അടിപൊളി കറിയുണ്ടാക്കാം 

 Image Courtesy: Getty Images

ഓറഞ്ച് കഴിച്ചതിനുശേഷം അതിന്റെ തൊലി കളയാൻ വരട്ടെ! ചോറിനൊപ്പം കഴിക്കാൻ പറ്റിയ സ്വാദിഷ്ടമായ ഒരു കറി തയ്യാറാക്കിയാലോ

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി, വെളിച്ചെണ്ണ, പച്ചമുളക്, കറിവേപ്പില, ഉപ്പ്, സാമ്പാർ മസാല, വാളൻപുളി എന്നിവയാണ് ആവശ്യമായ ചേരുവകൾ.

ആവശ്യമായ ചേരുവകൾ

ആദ്യം ഓറഞ്ച് തൊലി നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക, ശേഷം പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക.

കഷ്ണങ്ങളാക്കുക

എണ്ണ ചൂടായാൽ അതിലേക്ക് പച്ചമുളക്, കറിവേപ്പില, അരിഞ്ഞു വെച്ചിരിക്കുന്ന ഓറഞ്ച് തൊലി എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക.

വറുത്തെടുക്കുക

തൊലി വാടി വരുമ്പോൾ ഇതിലേക്ക് അല്പം സാമ്പാർ മസാലയും നേരത്തെ കുതിർത്തു വെച്ചിരിക്കുന്ന വാളൻപുളി വെള്ളവും ചേർത്ത് ഇളക്കുക.

വാളൻ പുളി

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ശർക്കര പൊടിച്ചതും ചേർക്കുക. കറി നന്നായി തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.

ശർക്കര

ശർക്കര ചേർക്കുന്നത് കറിയുടെ രുചി ബാലൻസ് ചെയ്യാനും ഓറഞ്ച് തൊലിയുടെ നേരിയ കയ്പ്പ് ഒഴിവാക്കാനും സഹായിക്കും.

കയ്പ്

അരുണ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഓറഞ്ച് തൊലി കൊണ്ടുള്ള കറി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തന്നത്.

റെസിപ്പി