08 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
ബീഫ് കറി, ബീഫ് റോസ്റ്റാണേലും, ബീഫ് ഇട്ട കപ്പബിരിയാണി ഇതൊക്കെ ആർക്കാണ് ഇഷ്ടമില്ലാത്തത്. എങ്ങനെ പാചകം ചെയ്താലും വളരെ രുചികരമായ ഒന്നാണ് ബീഫ്.
എന്നാൽ ബീഫ് കറി വെക്കുമ്പോൾ ഇറച്ചി വേവാത്തതാണ് മിക്കവരുടെയും പരാതി. ഇതിനായി മണിക്കൂറുകൾ കുക്കറിലിട്ട് വേവിക്കാറുണ്ട്. പെട്ടെന്ന് വേകാൻ ഒരു നാടൻ വിദ്യ പരീക്ഷിച്ചാലോ.
വേവാത്ത ബീഫിനെ വെണ്ണ പോലെയാക്കാൻ നമുക്ക് വേണ്ടത് വെറുമൊരു ചെറിയ ചിരട്ട കഷണം മാത്രമാണ്. കേൾക്കുമ്പോൾ ആദ്യം അത്ഭുതം തോന്നാം, പക്ഷേ ഇത് സൂപ്പറാണ്.
ചിരട്ടയുടെ പുറത്തെ നാരുകളെല്ലാം കളഞ്ഞ് വൃത്തിയാക്കുക. ഒരു ചെറിയ കഷണം മാത്രം മതി. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് അഴുക്കുകൾ മുഴുവനും കളയുക.
ബീഫ് കഷ്ണങ്ങളും മസാലകളും വെള്ളവും കുക്കറിൽ എടുത്ത ശേഷം, വൃത്തിയാക്കിയ ഈ ചിരട്ട കഷണം അതിലേക്ക് ഇടുക. ഇനി കുക്കർ അടച്ച് വേവിക്കാം.
ചിരട്ടയിലെ ഘടകങ്ങൾ ഇറച്ചിയിലെ നാരുകളെ വേഗത്തിൽ വിഘടിപ്പിക്കുന്നു. ഇത് ഇറച്ചിയുടെ രുചി മാറ്റാതെ തന്നെ അതിനെ നന്നായി വേവിച്ച് എടുക്കും.
ഇങ്ങനെ ചെയ്താൽ സാധാരണ എടുക്കുന്ന പകുതി സമയം കൊണ്ട് ബീഫ് വെന്തു കിട്ടും. ഇത് നിങ്ങളുടെ സമയവും ഒപ്പം ഗ്യാസും ലാഭിക്കാൻ സഹായിക്കും.
കുക്കറിൽ നിന്ന് ബീഫ് മാറ്റുമ്പോൾ അതിലെ ചിരട്ട കഷണം എടുത്തു മാറ്റാൻ മറക്കരുത്. ഈ വിദ്യ ബീഫിന് മാത്രമല്ല, മട്ടൺ വേവിക്കാനും നല്ലതാണ്.