\23 March 2026

ASHLI C

ചാമ്പക്ക കിച്ചടി കഴിച്ചിട്ടുണ്ടോ? സിമ്പിൾ ആണ്

PHOTO: SOCIAL MEDIA

സാധാരണ കിച്ചടിയിൽ നിന്നും വ്യത്യസ്തമായ രുചിയുള്ള അല്പം പുളിപ്പും മധുരവും ചേർന്ന് ഒന്നാണ് ചാമ്പയ്ക്കാ കിച്ചടി.

ചാമ്പക്ക കിച്ചടി

 അധികം ചേരുവകൾ ഒന്നും ചേർക്കാതെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ്.

ചാമ്പക്ക കിച്ചടി 

ഇതിനായി നന്നായി കഴുകി വൃത്തിയാക്കിയ ചാമ്പക്ക ഒരു കപ്പ്, തൈര് അര കപ്പ്, പച്ചമുളക് രണ്ടെണ്ണം, കടുക്...

ചാമ്പക്ക കിച്ചടി

 ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ വറ്റൽമുളക് രണ്ടെണ്ണം കറിവേപ്പില ആവശ്യത്തിന്. 

ചാമ്പക്ക കിച്ചടി

വൃത്തിയാക്കി വച്ചിരിക്കുന്ന ചാമ്പക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ വെള്ളവും ഉപ്പും ചേർത്ത് ചാമ്പക്ക നന്നായി വേവിക്കുക.

 ചാമ്പക്ക കിച്ചടി

തേങ്ങയും ഒരു പച്ചമുളകും അല്പം കടുകും ചേർത്ത് നന്നായി അരച്ചെടുക്കുക. വെന്ത ചാമ്പക്കയിലേക്ക് തേങ്ങാ അരപ്പും ബാക്കിയുള്ള പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നതുവരെ ചൂടാക്കുക.

 ചാമ്പക്ക കിച്ചടി

തീ ഓഫ് ചെയ്തശേഷം ഇതിലേക്ക് കട്ടയില്ലാതെ അടിച്ചു വച്ച തൈര് ചേർത്ത് നന്നായി ഇളക്കുക. തൈര് ചേർത്ത ശേഷം തിളപ്പിക്കാൻ പാടില്ല.

 ചാമ്പക്ക കിച്ചടി 

മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ച് ഈ കിച്ചടിയിലേക്ക് ചേർക്കുക രുചികരമായ ചാമ്പക്ക കിച്ചടി തയ്യാർ.

 ചാമ്പക്ക കിച്ചടി