21 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
ബദാം ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും ദിവസവും അമിതമായി കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ഒരു ദിവസം ഒരു വ്യക്തി ആറ് മുതൽ എട്ട് വരെ ബദാം കഴിക്കുന്നതാണ് നല്ലത്. അതിൽ കൂടുതൽ കഴിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാകുന്നത്.
ബദാമിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹനത്തിന് നല്ലതാണെങ്കിലും ഇത് കൂടുതലായാൽ വയറുവീർക്കൽ, ഗ്യാസ്, വയറിളക്കം, മലബന്ധം എന്നി ഉണ്ടാകും.
ബദാമിൽ നല്ല കൊഴുപ്പും കലോറിയും ഉണ്ട്. 100 ഗ്രാം ബദാമിൽ ഏകദേശം 570-ലധികം കലോറിയാണുള്ളത്. അതുകൊണ്ട് ഡയറ്റ് നോക്കുന്നവർ അളവ് ശ്രദ്ധിക്കണം.
ബദാം ഒരുമിച്ച് കഴിക്കുമ്പോൾ വിറ്റാമിൻ ഇ അമിതമാവുകയും തലകറക്കം, കടുത്ത തലവേദന, കാഴ്ച മങ്ങൽ, ക്ഷീണം എന്നിവയിലേക്ക് നയിക്കുന്നു.
ബദാമിൽ ഓക്സലേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഓക്സലേറ്റുകളുടെ അളവ് കൂടിയാൽ അത് കാൽസ്യവുമായി ചേർന്ന് വൃക്കകളിൽ കല്ലുകൾ രൂപപ്പെടാം.
ബദാം എപ്പോഴും രാത്രി വെള്ളത്തിൽ കുതിർത്തുവെച്ച് പിറ്റേന്ന് രാവിലെ തൊലി കളഞ്ഞ് കഴിക്കുക. ബദാമിന്റെ തൊലിയിലുള്ള ടാനിൻ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയും.