26 November 2025

Sarika KP

ഇറാനി ചായ കുടിക്കാൻ വണ്ടികയറേണ്ട; വീട്ടിലുണ്ടാക്കാം!

Image Courtesy: Unsplash

സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ഇപ്പോൾ കാണുന്നത് ബൺ മസ്കയും ആവി പറക്കുന്ന ഇറാനി ചായയുമാണ്.

ബൺ മസ്കയും ഇറാനി ചായയും

കൊച്ചിയിലാണ് ഈ കോമ്പോ ആദ്യമായി ആരംഭിച്ചത്. ചായ് കപ്പിൾ’ എന്നറിയപ്പെടുന്ന ശ്രീരശ്മി – ശരൺ ദമ്പതികളാണ് ഇതിനു പിന്നിൽ.

'ചായ് കപ്പിൾ’

ഇറാനി ചായ കുടിക്കാനായി കൊച്ചിയിലേക്ക് വണ്ടികയറുന്നവരുടെ റീലാണ് ഇപ്പോൾ ദിനപ്രതി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സോഷ്യൽ മീഡിയയിൽ വൈറൽ

എന്നാൽ ഇനി വണ്ടികയറേണ്ട.  ഇറാനി ചായ കുടിക്കാൻ ഇഷ്ടമുള്ളവർക്ക് വീട്ടിൽ ഉണ്ടാക്കാം.  ഇതാ റെസിപ്പി.

വണ്ടികയറേണ്ട

ചായപ്പൊടി – 1 സ്പൂൺ,ഏലക്ക പൊടി – അര സ്പൂൺ,പഞ്ചസാര – 1 സ്പൂൺ,പാൽ – രണ്ട് കപ്പ്, കറാമ്പൂ – 1 എണ്ണം,മിൽക്ക് മെയ്ഡ് –ആവശ്യത്തിന്

ആവശ്യ സാധനങ്ങൾ

ആദ്യം ഒരു പാത്രത്തിൽ പാൽ നന്നായി തിളപ്പിച്ചെടുക്കുക. തിളച്ച് വരുമ്പോൾ ഇതിലേക്ക് കുറച്ച് പഞ്ചസാരയും മിൽക്ക് മൈയ്ഡും ചേർത്ത് ഇളക്കി തിളപ്പിക്കുക.

ഉണ്ടാക്കുന്ന വിധം

മറ്റൊരു പാത്രത്തിൽ വെള്ളം തിളയ്പ്പിക്കുക. അതിലേക്ക് ചായപ്പൊടിയും, ഏലക്ക പൊടിയും, കറാമ്പൂവും ചേർത്ത് നന്നായി തിളപ്പിക്കുക.

തിളപ്പിക്കുക

നേരത്തെ തയ്യാറാക്കിയ ചായയിലേക്ക് കുറുകിയ പാൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. ഇറാനി ചായ റെഡി.

ഇറാനി ചായ റെഡി