26 November 2025
Jayadevan A M
Image Courtesy: Getty
ചെവിയില്‍ ഒരു തവണയെങ്കിലും പ്രാണി പോകാത്തവരായി ആരും തന്നെ കാണില്ല. വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഈ സാഹചര്യം.
ഇത്തരം സാഹചര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. ശ്രദ്ധിച്ചില്ലെങ്കില്‍ കേള്‍വിശക്തിയെ വരെ ബാധിച്ചേക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം
ചെവിയില്‍ പ്രാണി പോയാല്‍ പലരും പരിഭ്രാന്തരാകാറുണ്ട്. അത് അരുത്. പകരം ശാന്തമായി വേണം കൈകാര്യം ചെയ്യാന്‍
പ്രാണിയുള്ള ചെവിയുടെ വശത്തേക്ക് തല ചരിച്ച് കിടക്കുക. അല്ലെങ്കില്‍ ചെവി താഴേക്ക് വരുന്ന രീതിയില്‍ തല ചരിച്ച് പിടിക്കുക. ചിലപ്പോള്‍ ഈ രീതിയില്‍ പ്രാണി പുറത്തേക്ക് പോകാം
ചെവിക്കുള്ളില്‍ മറ്റ് വസ്തുക്കള്‍ ഇട്ട് തപ്പരുത്. ഇത് പ്രാണി ഉള്ളിലേക്ക് പോകാനും, കര്‍ണപടലത്തിന് മുറിവുണ്ടാക്കാനും സാധ്യതയുണ്ട്.
പ്രാണി ചെവിക്കുള്ളില്‍ ചലിക്കുന്നത് കര്‍ണപടത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കുറഞ്ഞ അളവില്‍ എണ്ണത്തുള്ളികള്‍ ഒഴിച്ചാല്‍ പ്രാണി നിശ്ചലമാകും.
എന്നാല്‍ ചെവിക്ക് പ്രശ്‌നങ്ങളോ, നേരത്തെ ശസ്ത്രക്രിയയോ കഴിഞ്ഞവര്‍ എണ്ണത്തുള്ളികള്‍ ഒഴിക്കരുത്. ചൂടുള്ള എണ്ണ ആരും ഒരു കാരണവശാലും ഒഴിക്കരുത്
എന്തു ചെയ്തിട്ടും പ്രാണി പുറത്ത് വരുന്നില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. പ്രാണി പുറത്തെത്തിയിട്ടും ചെവിക്ക് ബുദ്ധിമുട്ട് തോന്നുന്നവരും ഡോക്ടറെ സമീപിക്കണം.