3 October 2026

Jayadevan A M

സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ

Image Courtesy: Getty Images

മൃദുവായ ചപ്പാത്തി തയ്യാറാക്കുന്നത് പലരും നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. അതിന് ചില ടിപ്‌സുകളുണ്ട്‌.

ചപ്പാത്തി 

മാവ് നന്നായി കുഴയ്ക്കണം. കുറഞ്ഞത് അഞ്ച് മുതല്‍ ഏഴ് മിനിറ്റെങ്കിലും കുഴയ്ക്കുന്നത് ചപ്പാത്തി മൃദുവാക്കും

മാവ് കുഴയ്ക്കുമ്പോള്‍

പച്ചവെള്ളത്തിന് പകരം ചെറുചൂടുവെള്ളം ഉപയോഗിച്ച് മാവ് കുഴയ്ക്കുക. ഇത് ഗോതമ്പിലെ ഗ്ലൂട്ടന്‍ സജീവമാക്കാന്‍ സഹായിക്കും

ചൂടുവെള്ളം

തൊലിയും കുരുവും കളഞ്ഞ് ഉടച്ചെടുത്ത അവക്കാഡോ ഗോതമ്പ് പൊടിയിലേക്ക് ചേര്‍ക്കുക. ഇതിനുശേഷം പൊടി കുഴയ്ക്കുക

അവക്കാഡോ

മാവ് കുഴയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ തൈരോ അല്ലെങ്കില്‍ അര സ്പൂണ്‍ നെയ്യോ ചേര്‍ക്കുന്നത് ചപ്പാത്തി സോഫ്റ്റാകാന്‍ സഹായിക്കും

തൈര്/നെയ്യ്‌

കുഴച്ച ഉടനെ ചപ്പാത്തി പരത്തുന്നത് ശരിയല്ല. മാവിന് മുകളില്‍ കുറച്ച് എണ്ണയോ നെയ്യോ തടവി മൂടിവെക്കണം. കുറഞ്ഞത് 20-30 മിനിറ്റ് മാറ്റിവെക്കുക

മാറ്റിവെക്കുക

വളരെ കട്ടി കുറച്ചോ, അമിതമായി കട്ടി കൂട്ടിയോ പരത്തരുത്. അമിതമായി പൊടി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം

പരത്തുമ്പോള്‍

നല്ല ചൂടുള്ള തവയിലേക്ക് വേണം ചപ്പാത്തി ചുടാന്‍. ചൂട് കുറഞ്ഞ തവയിലിട്ടാല്‍ ചപ്പാത്തി കട്ടിയാകും. മീഡിയം-ഹൈ ഫ്‌ളെയിമില്‍ ചുട്ടെടുക്കുക

ചുടുമ്പോള്‍