Sarika KP
Pic Credit: Pexels
14 December 2025
മലയാളികൾ പൊതുവെ ചായ പ്രേമികളാണ്. ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചൂട് ചായയിലാണ്. ദിവസം കുറഞ്ഞത് 2 ചായയെങ്കിലും കുടിക്കും.
സാധാരണ ഒരു പാത്രത്തിൽ ചായയുണ്ടാക്കുന്നതിനു പകരം വെറൈറ്റിയായി ചായ കുക്കറിൽ ഉണ്ടാക്കി നോക്കിയാലോ ?
കുക്കറിൽ തയ്യാറാക്കുമ്പോൾ പാല് അടിക്ക് പിടിക്കാനുള്ള സാധ്യത കുറവാണ്. ചായക്ക് നല്ല കുറുകിയ കടുപ്പം ലഭിക്കാനും ഇത് സഹായിക്കും.
പാല് – ഒരു കപ്പ്, വെള്ളം – 1 ടേബിൾസ്പൂൺ,ചായപ്പൊടി – കടുപ്പത്തിന് ആവശ്യത്തിന്, പഞ്ചസാര – മധുരത്തിന് ആവശ്യത്തിന്,ഏലക്ക – 2 എണ്ണം
ഒരു പ്രഷർ കുക്കറിലേയ്ക്ക് ഒരു കപ്പ് പാലും അര കപ്പ് വെള്ളമൊഴിക്കാം. ഇതിലേക്ക് തേയിലപ്പൊടി, പഞ്ചസാര, ചതച്ച ഇഞ്ചി, ഏലയ്ക്ക എന്നിവ ചേർത്തു കൊടുക്കാം.
കുക്കറിന്റെ അടപ്പ് വെച്ച് നന്നായി അടയ്ക്കാം. കുക്കറിന്റെ വിസിൽ ഇപ്പോൾ വെക്കേണ്ടതില്ല. ഇടത്തരം തീയിൽ ചായ തിളപ്പിക്കുക.
പാല് തിളച്ച് കുക്കറിൽ പ്രഷർ വരുമ്പോൾ വിസിൽ ഇട്ടു കൊടുക്കാം. ഒരു വിസിൽ വന്നാൽ ഉടൻ തന്നെ തീ അണയ്ക്കാം.
വിസിൽ വന്ന ശേഷം കുക്കറിലെ ആവി കളഞ്ഞ് തുറക്കുക.ശേഷം ചായ ഒരു അരിപ്പ ഉപയോഗിച്ച് കപ്പുകളിലേക്ക് അരിച്ചെടുക്കാം.