24 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
വേനലടുത്താൽ ചക്ക സീസണും ഓടിയെത്തും. നാടെങ്ങും പഴുത്ത ചക്കയുടെ മണം വീശിത്തുടങ്ങി. ചക്കകൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാനാകും.
നല്ല പഴുത്ത ചക്കയുണ്ടെങ്കിൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു കിടിലൻ ചക്ക ഹൽവ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ.
പഴുത്ത ചക്ക അരച്ചത്- 2 കപ്പ്, ശർക്കര - 1.5 കപ്പ്, നെയ്യ് - 4-5 ടേബിൾ സ്പൂൺ, ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയാണ് ചേരുവകൾ.
പഴുത്ത ചക്കയുടെ ചുളകൾ കുരു നീക്കെ ചെയ്ത് വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക. കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിലാക്കണം.
അല്പം വെള്ളം ചേർത്ത് ശർക്കര ഉരുക്കിയെടുക്കുക. ഇത് അരിച്ചെടുത്ത് അരച്ചുവച്ച ചക്കയുടെ പേസ്റ്റിലേക്ക് ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
ഒരു ചീനചട്ടിയിലേക്ക് ഈ മിശ്രിതം ഒഴിച്ച് ചെറിയ തീയിൽ നന്നായി ഇളക്കുക. ഇടയ്ക്കിടെ നെയ്യ് ചേർത്ത് കൊടുക്കാൻ മറക്കരുത്. അടിയിൽപിടിക്കാതെ ഇളക്കുക.
മിശ്രിതം പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ ഏലയ്ക്കാപ്പൊടിയും വറുത്ത അണ്ടിപ്പരിപ്പും മുന്തിരുയും ചേർക്കാം. ശേഷം നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റുക.