5 June 2026
Nithya V
Photo Credit: Getty Images
ട്രോളിങ് ഏർപ്പെടുത്തുന്നതോടെ മീൻ കിട്ടാൻ അല്പം പാടുപെടും. എന്നാൽ മീൻ കറിയുടെ രുചിയിൽ മീനില്ലാതെ അടിപൊളി കറിയുണ്ടാക്കാൻ അറിഞ്ഞാലോ...
പച്ച ഏത്തയ്ക്ക, തേങ്ങാപ്പാൽ 1½ കപ്പ്, കുടംപുളി 2 കഷ്ണം, ഇഞ്ചി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി രണ്ട് മൂന്ന് അല്ലി, പച്ച മുളക് 2 എണ്ണം, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
മുളക് പൊടി ഒരു ടീസ്പൂൺ, മല്ലിപ്പൊടി ഒന്നര ടീസ്പൂൺ, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യം. ഏത്തയ്ക്കയ്ക്ക് പകരം ചക്കക്കുരുവും ഉപയോഗിക്കാം.
മീൻചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ചേർത്ത് വഴറ്റുക.
ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി കൂടി ചേർത്ത് അൽപം വെള്ളം ഒഴിച്ച് മസാല വേവിക്കുക.
ശേഷം ഏത്തയ്ക്ക കഷ്ണങ്ങളും ഉപ്പും കുടംപുളിയും ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് കഷ്ണങ്ങൾ നന്നായി വേവിക്കുക.
അവസാനം തേങ്ങപ്പാൽ കൂടി ചേർത്ത് നൽകി തിളപ്പിച്ച് തീ ഓഫ് ചെയ്യാം. രുചികരമായ മീനില്ലാത്ത മീൻ കറി റെഡി.
കറി വയ്ക്കാനായി എപ്പോഴും മൺചട്ടി ഉപയോഗിക്കുന്നതാണ് നല്ലത്.അവസാനം അല്പം തേങ്ങാപ്പാൽ ചേർക്കുന്നത് രുചി കൂട്ടും.