5 June 2026
ASHLI C
Image Courtesy: Getty Images
നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണെങ്കിലും ചിലരിലെങ്കിലും ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
അസിഡിറ്റി സംബന്ധിച്ച പ്രശ്നമുള്ള ആളുകൾ പതിവായി നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം നെല്ലിക്കയിലെ വിറ്റാമിൻ സി ചിലപ്പോൾ അസിഡിറ്റി അധികം ആക്കും.
നെല്ലിക്കയിൽ നാരുകൾ അധികമാണ്. ചിലരുടെ ശരീരത്തിൽ ഇത് മലം കട്ടിയാക്കുവാൻ കാരണമാകും. ക്രമേണ മലബന്ധം അനുഭവപ്പെടും.
രക്തസമ്മർദ്ദം കുറയുന്നതിന് മരുന്ന് കഴിക്കുന്ന ആളുകൾ പതിവായി നെല്ലിക്ക കഴിച്ചാൽ വല്ലാതെ കുറഞ്ഞു പോകാൻ സാധ്യതയുണ്ട്.
നെല്ലിക്ക പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ കാരണമാകും. അതിനാൽ പതിവായി കഴിക്കരുത്.
രക്തം കട്ടപിടിക്കുന്നത് തടയുന്ന ആന്റിഓക്സിഡന്റുകൾ നെല്ലിക്കയിൽ ഉള്ളതിനാൽ ഇത് പതിവായി കഴിക്കുന്നത് നല്ലതല്ല.
നെല്ലിക്കയിലെ ഡൈയൂററ്റിക് ഗുണങ്ങൾ കാരണം ശരീരത്തിൽ വെള്ളം കുറഞ്ഞാൽ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുത്തുകയും വരൾച്ചയ്ക്ക് കാരണമാവുകയും ചെയ്യും.
നെല്ലിക്ക പരിപാടി കഴിക്കുന്നത് ചിലരിൽ അലർജി ഉണ്ടാക്കുന്നതാണ് കണ്ടെത്തിയിരിക്കുന്നത്.