05 JUNE 2026

NEETHU VIJAYAN

മുളകരിഞ്ഞ് കൈ നീറിയാൽ അല്പം തൈര് മതി! അടുക്കള രഹസ്യങ്ങൾ

Image Courtesy: Getty Images 

മിക്ക കറികൾക്കും ആവശ്യമായ ഒന്നാണ് പച്ചമുളക്. എന്നാൽ മുളക് അരിയുമ്പോൾ നമ്മുടെ കൈക്ക് നീറ്റിൽ അനുഭവപ്പെടാറുണ്ട്. ഇനി നീറാതെ മുളകരിയാം. ഇതാ വിദ്യ.

മുളക്

മുളകിലെ 'കാപ്സെയ്സിൻ' എന്ന ഘടകമാണ് കൈകളിൽ നീറ്റലുണ്ടാക്കുന്നത്. ഇനി മുതൽ കൈകൾ നീറുമ്പോൾ നമുക്ക് ചെയ്യാൻ പറ്റിയ പൊടികൈകൾ ഇതാ.

കാപ്സെയ്സിൻ

മുളകരിഞ്ഞ് കൈ നീറുമ്പോൾ, ഫ്രിഡ്ജിൽ വെച്ച നല്ല തണുത്ത തൈര് എടുത്ത് കൈകളിൽ തേക്കുക. ഇത് ഉണങ്ങുന്നത് വരെ കൈയിൽ വെക്കുക.

തൈര്

ഇനി നിങ്ങളുടെ വീട്ടിൽ തൈരില്ലെങ്കിൽ തണുത്ത പാലിൽ കുറച്ചുനേരം കൈകൾ മുക്കിവെക്കുന്നതും നീറ്റലിൽ നിന്ന് ഉടനടി ആശ്വാസം തരാൻ സഹായിക്കും.

പാലിൽ

മുളക് അരിയാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് കൈകളിൽ അല്പം വെളിച്ചെണ്ണയോ ഒലിവ് ഓയിലോ പുരട്ടിയാൽ കൈകളിൽ നീറ്റൽ ഉണ്ടാകുകയേ ഇല്ല.

വെളിച്ചെണ്ണ

തൈര് തേച്ചിട്ടും നീറ്റൽ മാറുന്നില്ലെങ്കിൽ അല്പം തേനും നാരങ്ങാനീരും കലർത്തി കൈകളിൽ പുരട്ടിയാൽ മതിയാകും. ഇത് ചർമ്മത്തിന് തണുപ്പ് നൽകും.

നാരങ്ങാനീര്

മുളക് തൊട്ട ഉടനെ വെള്ളത്തിൽ കൈ കഴുകിയാൽ നീറ്റൽ കൂടും. ഡിഷ് വാഷിങ് ലിക്വിഡോ നല്ല സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകുന്നത് നല്ലതാണ്. 

ഡിഷ് വാഷ്