04 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9നാണ് ആരംഭിക്കുന്നത്. 52 ദിവസത്തെ നിരോധനമാണ് വരാനിരിക്കുന്നത്. ഈ സമയത്ത് മീൻ വാങ്ങുമ്പോൾ അറിയേണ്ടത്.
മീൻ വാങ്ങി ഫ്രീസറിലേക്ക് വയ്ക്കുന്നവർ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബാക്ടീരിയ, ഫംഗസ് തുടങ്ങി പല രോഗങ്ങളും വരാനുളള സാധ്യത കൂടുതലാണ്.
ട്രോളിങ്ങാണെന്ന് കരുതി ഒന്നിച്ച് മീൻ വാങ്ങി ഫ്രീസറിൽ വെക്കരുത്. ഒരു ദിവസം കറിവെക്കാൻ ആവശ്യമുള്ളത് മാത്രം ചെറിയ ഭാഗങ്ങളാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.
ഓരോ തവണയും മീൻ മുഴുവനായി പുറത്തെടുത്ത് ഐസ് ഉരുക്കി, ബാക്കി വീണ്ടും ഫ്രീസറിലേക്ക് വെക്കുന്നത് നല്ലതല്ല. ഇത് മീനിലെ പോഷകങ്ങൾ നഷ്ടപ്പെടുത്തും.
മീൻ കഴുകി വെള്ളം പൂർണ്ണമായി കളഞ്ഞ ശേഷം അല്പം മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി വെക്കുന്നത് മീൻ മാസങ്ങളോളം ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കും.
ഫ്രീസറിൽ നിന്ന് എടുത്ത മീൻ ഒരിക്കലും ചൂടുവെള്ളത്തിൽ ഇട്ട് ഐസ് കളയരുത്. പാചകം ചെയ്യുന്നതിന് 3-4 മണിക്കൂർ മുൻപ് ഫ്രീസറിൽ നിന്ന് മാറ്റി വെക്കുക.
നെയ്മീൻ, ആവോലി, വറ്റ തുടങ്ങിയ വലിയ മീനുകൾ കൂടുതൽ കാലം ഫ്രീസറിൽ കേടുകൂടാതെ ഇരിക്കും. എന്നാൽ മത്തി, അയല തുടങ്ങിയവ വാങ്ങി വയ്ക്കരുത്.