27 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
സോഷ്യൽ മീഡിയയിൽ ഈയടുത്ത് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് കാരമൽ ചായ. കാരമലിൻറെ രുചി ഒത്തുചേരുന്ന ഈ ചായ ഉണ്ടാക്കാനും വളരെ എളുപ്പമാണ്.
സാധാരണയായി നമ്മളുണ്ടാക്കുന്ന ചായയുടെ അത്രയും സമയത്തിനുള്ളിൽത്തന്നെ സ്വാദിഷ്ടമായ കാരമൽ ടീയും ഉണ്ടാക്കാമെന്നതാണ് പ്രത്യേകത.
2 ടേബിൾസ്പൂൺ പഞ്ചസാര, 2 കപ്പ് പാൽ, ചായപ്പൊടി, ഇഞ്ചി, ഏലക്ക എന്നിവയാണ് കാരമൽ ചായക്ക് ആവശ്യമായ ചേരുവകൾ. ഇതിൽ ഇഞ്ചിയും ഏലക്കയും ചതക്കണം.
ആദ്യം ഒരു സോസ് പാൻ അടുപ്പത്ത് വച്ച ശേഷം, പഞ്ചസാരയും ചായപ്പൊടിയും ചേർത്ത് കാരമൽ ഉണ്ടാക്കുക. കരിഞ്ഞു പോകാതിരിക്കാൻ കുറഞ്ഞ തീയിൽ ഇളക്കുക.
പഞ്ചസാര മുഴുവനായി കാരമൽ ആയി മാറിയാൽ അതിലേക്ക് ചതച്ചുവച്ച ഇഞ്ചിയും ഏലക്കയുമിട്ട് അല്പം വെള്ളവും ചേർത്തിളക്കാം. വെള്ളം നന്നായി തിളക്കണം.
തിളച്ചുവരുന്ന വെള്ളത്തിലേക്ക് പതുക്കെ പാൽ ഒഴിച്ചുകൊടുക്കാം. ശേഷം നന്നായി ഇളക്കി കൊടുക്കുക. പാൽ തിളയ്ക്കാൻ അനുവദിക്കണം.
പാലൊഴിച്ച ശേഷം നന്നായി പതഞ്ഞ് തിളച്ച് വരണം. കുറച്ചു സമയം ഇങ്ങനെ തിളപ്പിച്ചെടുത്തിട്ട് അരിച്ചെടുത്ത് കുടിക്കാം. നല്ല ടേസ്റ്റി ചായ റെഡി.