26 SEP 2026 

NEETHU VIJAYAN

വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ

Image Courtesy: Getty Images 

നമ്മുടെ വീടുകളിലെ അടുക്കളയിൽ എപ്പോഴും ഉണ്ടാകാറുള്ള പച്ചക്കറികളിൽ ഒന്നാണ് വെണ്ടയ്ക്ക. പക്ഷേ അത് മുറിച്ച് തയ്യാറാക്കുന്നത് പലർക്കും മടിയാണ്.

വെണ്ടയ്ക്ക

 വെണ്ടക്ക മുറിക്കുമ്പോൾ, അതിൽ നിന്ന് ഒരു പശിമയുള്ള വഴുവഴുപ്പ് പുറത്തുവരുന്നു. അതുകൊണ്ടാണ് പലരും വെണ്ടക്ക പാചകം ചെയ്യാൻ ഇഷ്ടപ്പെടാത്തത്.

വഴുവഴുപ്പ്

ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ പ്രശ്നം എളുപ്പത്തിൽ ഒഴിവാക്കാം. ശരിയായ രീതി ഉപയോഗിക്കുന്നത് വെണ്ടക്ക മുറിക്കുമ്പോൾ കൈകൾ ഒട്ടിപ്പിടിക്കുന്നത് തടയും

പൊടിക്കൈകൾ

വെണ്ടയ്ക്ക അരിയുന്നതിന് മുമ്പ് കത്തിയുടെ രണ്ടു വശത്തും അല്പം നാരങ്ങാനീരോ വിനാ​ഗിരിയോ തടവുക. ഇത് വെണ്ടയ്ക്കയിലെ പശപശപ്പ് കത്തിയിൽ ഒട്ടുന്നത് തടയും.

നാരങ്ങാനീര്

വെണ്ടയ്ക്ക കഴുകിയ ഉടൻ അരിയരുത്. വെള്ളത്തിന്റെ ഈർപ്പം തട്ടുമ്പോഴാണ് പശപശപ്പ് കൂടുന്നത്. കഴുകിയ ശേഷം തുണി വെച്ച് തുടച്ച് ഉണക്കിയെടുക്കുക.

അരിയരുത്

വെണ്ടയ്ക്ക കൂടുതലായി അരിയുമ്പോൾ കത്തിയുടെ വശങ്ങളിൽ കൊഴുപ്പ് പറ്റും. ഇടയ്ക്കിടെ ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കത്തി തുടയ്ക്കുന്നത് നല്ലതാണ്.

തുടയ്ക്കുക

വെണ്ടയ്ക്ക വഴറ്റുമ്പോൾ പശപശപ്പുള്ളതായി തോന്നിയാൽ ഒരു ടീസ്പൂൺ തൈരോ അല്ലെങ്കിൽ തക്കാളി കഷണങ്ങളോ ചേർത്ത് കൊടുക്കുക. പശമയം പെട്ടെന്ന് മാറും. 

തൈര്