06 APRIL 2026

NEETHU VIJAYAN

നാരങ്ങയുടെ തൊലി കളയല്ലേ... നിങ്ങൾക്ക് അറിയാത്ത രഹസ്യങ്ങൾ

 Image Courtesy: Getty Images

വേനലായാൽ എല്ലാ വീടുകളിലും നാരങ്ങയുടെ സ്റ്റോക്കുണ്ടാകും. എന്നാൽ നാരങ്ങ പിഴിഞ്ഞാൽ തൊലി കളയുന്നവരാണ് നമ്മൾ. എങ്കിൽ ഇനി അരുത്.

നാരങ്ങ

ഒരുപക്ഷേ നാരങ്ങയക്കാൾ ഒരുപാട് ഉപകാരപ്രദമാണ് അതിന്റെ തൊലി. സൗന്ദര്യ സംരക്ഷണത്തിനും, വൃത്തിയാക്കാനും ഈ നാരങ്ങയുടെ തൊലി മതിയാകും.

നാരങ്ങ തൊലി

ഉപയോ​ഗിച്ച നാരങ്ങാത്തൊലി കൊണ്ട് ടാപ്പുകളിലും സിങ്കിലും നന്നായി ഉരസുക. ശേഷം മിനിറ്റുകൾക്കുള്ളിൽ പുതിയതുപോലെ തിളങ്ങുന്നത് കാണാനാകും.

തിളങ്ങാൻ

ഒരു പാത്രം വെള്ളത്തിൽ നാരങ്ങാത്തൊലി ഇട്ട് മൈക്രോവേവിൽ വച്ച് തിളപ്പിക്കുക. ആവി തട്ടി അഴുക്കെല്ലാം ഇളകും, ശേഷം ഒരു തുണി കൊണ്ട് തുടച്ചു മാറ്റാം.

മൈക്രോവേവ്

ഒരു കുപ്പി വിനാഗിരിയിൽ നാരങ്ങാത്തൊലി ഇട്ട് രണ്ടാഴ്ച വെക്കുക. ഇതൊരു മികച്ച ഫ്ലോർ/സർഫസ് ക്ലീനറായി മാറും. കൂടാതെ നല്ല ഗന്ധവും ഉണ്ടാകും.

ക്ലീനർ

നാരങ്ങാത്തൊലി ഉണക്കിപ്പൊടിച്ച് തേനിലോ തൈരിലോ ചേർത്ത് ഫേസ് പാക്കായി ഉപയോ​ഗിക്കാം. തിളങ്ങുന്ന ചർമ്മത്തിന് ഇതിലും നല്ലൊരു മാർ​ഗം വേറെയില്ല.

ചർമ്മത്തിന്

കുറച്ച് നാരങ്ങാത്തൊലി എടുത്ത് ഫ്രിഡ്ജിന്റെ മൂലയിലോ ഷൂ റാക്കിലോ വെക്കുക. ഇതിലെ ദുർഗന്ധം മാറി നല്ല ഫ്രഷ് മണം പരത്താൻ ഈ വിദ്യ സഹായിക്കും. 

സു​ഗന്ധം