15 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
വേനലടുത്താൽ പിന്നെ എല്ലാ വീടുകളിലും തണ്ണിമത്തന് ഒരു പ്രത്യേക സ്ഥാനം തന്നെയാണ്. ചൂടിനിടയിൽ ആശ്വാസമേകാനും നിർജ്ജലീകരണം ഒഴിവാക്കാനും ഇത് ബെസ്റ്റാണ്.
എന്നാൽ ഇത്തവണത്തെ ചൂടിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന തണ്ണിമത്തൻ ഉപ്പിലിട്ടത് നമുക്ക് പരീക്ഷിച്ചു നോക്കിയാലോ?
ആദ്യം കുറച്ച് വെള്ളം എടുത്ത് നന്നായി ചൂടാക്കുക. ചൂടാക്കിയ വെള്ളത്തിലേക്ക് കഷണങ്ങളായി അരിഞ്ഞ തണ്ണിമത്തങ്ങ ഇട്ടു കൊടുക്കുക.
അതിലേക്ക് കാന്താരിയോ പച്ചമുളകോ കീറി ഇട്ടുകൊടുക്കുക. ഒരു 20 മിനിറ്റ് കഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് അല്പം ഉപ്പും പഞ്ചസാരയും വിനാഗിരിയും എടുക്കുക.
ശേഷം നേരത്തെ തണ്ണിമത്തങ്ങ ഇട്ട വെള്ളം ഇതിലേക്ക് ഊറ്റി ചെറിയ തീയിൽ നന്നായി തിളപ്പിക്കുക. ഈ വെള്ളം ഒന്ന് തണുക്കാൻ അനുവദിക്കുക.
അതിന് ശേഷം ചൂടാറിയ വെള്ളം വീണ്ടും തണ്ണിമത്തങ്ങ കഷണങ്ങളിലേക്ക് ഒഴിച്ച് കൊടുക്കുക. ഒരു രണ്ട് മണിക്കൂറെങ്കിലും അങ്ങനെ തന്നെ അടച്ച് വയ്ക്കുക.
രണ്ട് മണിക്കൂർ കഴിഞ്ഞാൽ ഉപ്പിലിട്ട തണ്ണിമത്തങ്ങ റെഡി. അല്പ നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കുന്നതും രുചി വർദ്ധിപ്പിക്കും.