31 March 2026
SHIJI MK
Image Credit: Getty Images
വേനലായി കഴിഞ്ഞാല്‍ എല്ലായിടത്തും സുലഭമായി തണ്ണിമത്തന്‍ കിട്ടും. ഇക്കാലയളവില്‍ തണ്ണിമത്തന്റെ വിലയും വളരെ കുറവാണ്. എങ്കില്‍ നമുക്ക് വെറൈറ്റി ആയൊരു ഐറ്റം ഉണ്ടാക്കിയാലോ?
വളരെ രുചികരമായ തണ്ണിമത്തന്‍ ട്യൂട്ടിയാണ് വിഭവം. ഇതുണ്ടാക്കാന്‍ അത്ര വലിയ പണിയൊന്നുമില്ല. എന്നാല്‍ മധുരം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മാത്രമേ കഴിക്കാനാകൂ, കാരണം ഒരു മിഠായി ആണിത്.
തണ്ണിമത്തന്‍ തോട് രണ്ട് കപ്പ്, പഞ്ചസാര 1 കപ്പ്, വെള്ളം അരക്കപ്പ്, നാരാങ്ങാനീര് 1 ടീസ്പൂണ്‍, ഫുഡ് കളര്‍ വേണമെങ്കില്‍, വാനില എസന്‍സ് ആവശ്യത്തിന്.
തണ്ണിമത്തന്റെ തോട് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. വേണമെങ്കില്‍ അതിന്റെ ചുവന്ന ഭാഗവും എടുക്കാവുന്നതാണ്. വിത്തുകള്‍ നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക് വെള്ളവും പഞ്ചസാരയും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ഷുഗര്‍ സിറപ്പ് ഉണ്ടാക്കണം. ഇതിന് ബ്രൗണ്‍ നിറം വേണമെന്നില്ല.
ആവശ്യത്തിന് വെന്തതിന് ശേഷം ഇതിലേക്ക് നാരാങ്ങാനീരും വാനില എസന്‍സും ചേര്‍ക്കണം. ഈ സമയത്ത് വേണമെങ്കില്‍ മാത്രം അല്‍പം ഷുഗര്‍ സിറപ്പും നിങ്ങള്‍ക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്.
ചൂടോടെ എടുത്ത് കഴിക്കുമ്പോള്‍ സ്വാദുണ്ടാകില്ല. അതിനാല്‍ സിറപ്പില്‍ നിന്നുമെടുത്ത ട്യൂട്ടികള്‍ തണുക്കാന്‍ വെക്കുക. നന്നായി തണുത്തതിന് ശേഷം എടുത്ത് കഴിക്കാവുന്നതാണ്.