24 March 2026
ASHLI C
PHOTO: SOCIAL MEDIA
വളരെ രുചികരമായതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വൈനാണ് ചാമ്പക്ക കൊണ്ടുള്ള വൈൻ.
നമ്മുടെ നാട്ടിലും തൊടിയിലും എല്ലാം സുലഭമായി കിട്ടുന്ന ചാമ്പക്ക കൊണ്ട് ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചാമ്പക്ക ഒരു കിലോ, പഞ്ചസാര, വെള്ളം യീസ്റ്റ്, ഗോതമ്പുമണി, കറുവപ്പട്ട എന്നിവയാണ് ഇതിന് പ്രധാനമായും ആവശ്യം.
ചാമ്പക്ക നന്നായി കഴുകി കുരു കളഞ്ഞ് മുറിച്ചെടുക്കുക. ഇതൊരു ഭരണിയിലേക്ക് മാറ്റി അതിലേക്ക് പഞ്ചസാരയും വെള്ളവും ചേർക്കുക.
അൽപ്പം വെള്ളത്തിലേക്ക് ഒരു സ്പൂൺ ഈസ്റ്റും അല്പം പഞ്ചസാരയും ചേർത്ത് ഇളക്കുക. പൊന്തി വരുമ്പോൾ ഭരണിക്കുള്ളിലേക്ക് ഈ മിശ്രിതം ചേർക്കുക.
തുടർന്ന് കറുവപ്പട്ട, ഗ്രാമ്പു, കഴുകി ഉണക്കിയ ഗോതമ്പ് എന്നിവയും ഈ മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷമുള്ള 21 ദിവസവും ഒരു മരത്തവി ഉപയോഗിച്ച് മിശ്രിതം ചെറുതായി ഇളക്കി കൊടുക്കുക. സ്റ്റീലിന്റെ സ്പൂൺ ഒരിക്കലും ഉപയോഗിക്കരുത്.
21 ദിവസത്തിന് ശേഷം ഒരു നേർത്ത തുണി ഉപയോഗിച്ച് ഈ മിശ്രിതം അരിച്ചെടുക്കുക. തെളിഞ്ഞുവരുന്ന വൈൻ മറ്റൊരു കുപ്പിയിലേക്ക് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.