31 December 2025
SHIJI MK
Image Courtesy: Getty Images
ഒട്ടേറെ ശ്രദ്ധേയമായ പ്രവചനങ്ങള്‍ നടത്തി പ്രശസ്തനാണ് ബാബ വംഗ. സ്വര്‍ണ വില, മൂന്നാം ലോക മഹായുദ്ധം, ദുരന്തങ്ങള്‍ തുടങ്ങിയ അവയില്‍ ഉള്‍പ്പെടുന്നു.
നിലവില്‍ അദ്ദേഹം നടത്തിയ പ്രവചനമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2026ല്‍ ഭാഗ്യം വരാന്‍ പോകുന്ന രാശികളെ കുറിച്ചുള്ളതാണ് ആ പ്രവചനം.
ബാബ വംഗ പറയുന്നത് അനുസരിച്ച് ഈ രാശികള്‍ക്ക് 2026ല്‍ ഒരുപാട് പണം വന്നുചേരാന്‍ സാധ്യതയുണ്ട്. സമ്പത്ത് വര്‍ധിക്കാന്‍ പോകുകയാണ് അവരുടെ ജീവിതത്തില്‍.
2026ല്‍ ഇടവം രാശിക്കാര്‍ക്ക് വളരെ നല്ലതാണ്. ഇവരുടെ വരുമാനം വര്‍ധിക്കുമെന്നും ഒന്നിലധികം സ്രോതസുകളില്‍ നിന്ന് പണം നേടാനാകുമെന്നും അദ്ദേഹം പറയുന്നു.
മിഥുന രാശിയില്‍ ജനിച്ചവര്‍ക്കും 2026 അത്യുത്തമമാണ്. ഓഹരി വിപണിയില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ സംരംഭങ്ങള്‍ ആരംഭിക്കാനും ഇത് നല്ല സമയമാണ്.
2026ല്‍ തുലാം രാശിക്കാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. എല്ലാത്തിനും മുന്നിട്ട് നില്‍ക്കാന്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് സാധിക്കുമെന്ന് വംഗ പറയുന്നു.
മകരം രാശിക്കാര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനാകും. കഠിനാധ്വാനത്തിലൂടെ ധാരാളം നേട്ടങ്ങളും പണവും സ്വന്തമാക്കാനും സാധിക്കുന്നതാണ്.
മകരം രാശിക്കാര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനാകും. കഠിനാധ്വാനത്തിലൂടെ ധാരാളം നേട്ടങ്ങളും പണവും സ്വന്തമാക്കാനും സാധിക്കുന്നതാണ്.