22 May 2026
Nithya V
Photo Credit: Getty Images
മലയാളികളുടെ പ്രിയപ്പെട്ട കറിയാണ് കടല കറി. പുട്ടിന്റെ കൂടെയും ദോശയുടെയും കൂടെയും പെർഫെക്ട് കോമ്പോ. ധാരാളം ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്.
കടല കറിക്ക് തലേ ദിവസം വെള്ളത്തിൽ ഇടേണ്ടതുണ്ട് അല്ലേ, എന്നാൽ, തലേദിവസം കടല വെള്ളത്തിലിടാൻ മറന്നാൽ എന്തുചെയ്യും?
ടെൻഷൻ വേണ്ടെന്നേ, വെള്ളത്തിൽ കുതിർക്കാത്ത കടലയും വേവിച്ചെടുക്കാൻ കഴിയും. എങ്ങനെയെന്ന് നോക്കിയാലോ?
കടല നല്ലത് പോലെ കഴുകി പ്രഷർ കുക്കറിൽ തിളച്ച വെള്ളം ചേർത്ത് 5 - 10 മിനിറ്റ് തിളപ്പിക്കുക. തീ ഓഫ് ചെയ്ത ശേഷം ഒരു മണിക്കൂർ മൂടി വയ്ക്കാം.
ശേഷം സാധാരണ പോലെ കടല വേവിക്കാം. കടല വേവിക്കുമ്പോൾ തണുത്ത വെള്ളമൊഴിക്കുന്നതിന് പകരം തിളച്ചവെള്ളമൊഴിക്കുന്നത് പെട്ടെന്ന് സോഫ്റ്റാകാൻ സഹായിക്കും
ഐസ് ക്യൂബാണ് മറ്റൊരു വഴി. ഇതിനായി കടല ആദ്യം കുക്കറില്‍ ഇട്ട് രണ്ടു വിസില്‍ വരുന്ന വരെ വേവിക്കുക.
ആവി പോയ ശേഷം തുറക്കുക. ഇതിലേക്ക് ധാരാളം ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ഒഴിച്ച് വീണ്ടും അടുപ്പത്ത് വയ്ക്കുക.
ഏഴോ എട്ടോ വിസില്‍ വരുന്നത് വരെ വേവിക്കുക. ഇങ്ങനെ ചെയ്‌താല്‍ കുതിര്‍ത്ത് എടുക്കുന്ന പോലെത്തന്നെ കടല വെന്ത് കിട്ടുന്നതാണ്.