12 August 2026
Sumeesh T Unneen
Photo Credit: Getty Images
ഹോർമോൺ വ്യതിയാനങ്ങൾ പല ശാരീരിക-മാനസിക പ്രശ്നങ്ങൾക്കും കാരണമാകാം. അതിനാൽ തൈറോയ്ഡ് ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് അനിവാര്യമാണ്
കഴുത്തിന് മുൻഭാഗത്ത് ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണിത്. ശരീരഭാരം, താപനില, ഊർജ്ജം, ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കുന്നത് ഇതിലെ ഹോർമോണുകളാണ്
അമേരിക്കൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി നിർദ്ദേശിക്കുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' വഴി തൈറോയ്ഡ് ഗ്രന്ഥിയിലെ മാറ്റങ്ങൾ സ്വയം കണ്ടെത്താം
നല്ല വെളിച്ചമുള്ള സ്ഥലത്ത് കണ്ണാടിയുടെ മുന്നിൽ നേരെ നിൽക്കുക. ഗ്രന്ഥിയുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കിയ ശേഷം കഴുത്ത് പതുക്കെ പുറകിലേക്ക് അല്പം ചരിക്കുക
കഴുത്ത് പുറകിലേക്ക് ചരിച്ചുപിടിച്ച ശേഷം ഒരു ഇറക്ക് വെള്ളം കുടിക്കുക. വെള്ളം ഇറക്കുന്ന സമയത്ത് കഴുത്തിലെ താഴ്ഭാഗം കണ്ണാടിയിലൂടെ ശ്രദ്ധിക്കുക
വെള്ളം ഇറക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്ത് എന്തെങ്കിലും മുഴകളോ, തടിപ്പോ, അസാധാരണമായ വീക്കമോ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കണം
അകാരണമായി ശരീരഭാരം കൂടുക, കടുത്ത ക്ഷീണം, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ, അമിതമായ തണുപ്പ് എന്നിവ ഹൈപ്പോതൈറോയ്ഡിസത്തിൻ്റെ ലക്ഷണങ്ങളാണ്
ഭാരം കുറയുക, നെഞ്ചിടിപ്പ്, വിയർപ്പ് എന്നിവ ഹൈപ്പർതൈറോയ്ഡിസത്തിൻ്റെ ലക്ഷണങ്ങളാണ്. കഴുത്തിൽ വീക്കമോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ഡോക്ടറെ കണ്ട് രക്തപരിശോധനകൾ നടത്തുക