11 August 2026
Jayadevan A M
Image Courtesy: Getty Images
ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് പഴവർഗങ്ങൾ. വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് പഴങ്ങള്‍
പഴങ്ങൾ എപ്പോൾ, എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് നോക്കാം. തെറ്റായ സമയത്ത് പഴങ്ങൾ കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകാം.
വെറും വയറ്റിൽ പഴങ്ങൾ കഴിക്കുമ്പോൾ അവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും ശരീരം പൂർണ്ണമായും ആഗിരണം ചെയ്യുന്നു
പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള സമയത്തോ (രാവിലെ 11 മണിയോടെ), അല്ലെങ്കിൽ വൈകുന്നേരം 4 മണിയോടെയോ പഴങ്ങൾ കഴിക്കാം.
വർക്കൗട്ടിന് 30 മിനിറ്റ് മുൻപ് നേന്ത്രപ്പഴം അല്ലെങ്കിൽ ആപ്പിൾ കഴിക്കുന്നത് പെട്ടെന്ന് ഊർജ്ജം നൽകും. വ്യായാമത്തിന് ശേഷം കഴിക്കുന്നതും നല്ലത്
ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഉടൻ തന്നെ പഴങ്ങൾ കഴിക്കുന്ന ശീലം ഒഴിവാക്കണം. വയറ്റിൽ ഗ്യാസ്, അസിഡിറ്റി, വയറെരിച്ചിൽ എന്നിവ ഉണ്ടാകാൻ കാരണമായേക്കാം
കിടക്കുന്നതിന് തൊട്ടുമുമ്പ് ഉയർന്ന പഞ്ചസാര അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂട്ടിയേക്കാം, ഉറക്കം തടസപ്പെടാം
ഈ വെബ്‌സ്റ്റോറിയിലെ വിവരങ്ങള്‍ പബ്ലിക് ഡൊമെയ്‌നുകളില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല