18 June 2025

Sarika KP

കാന്താരി  കുലകണക്കിന് കായ്ക്കും,  ഇങ്ങനെ നട്ടു  വളർത്തൂ

Image Courtesy: Getty Images

പച്ചമുളകിനെക്കാളും കാന്താരി മുളകിനാണ് സ്വാദ് കൂടുതൽ. ഇത് സ്ഥിരമായി അടുക്കളയിൽ ഉപയോഗിച്ചിരുന്നു ഒരു കാലമുണ്ടായിരുന്നു.

സ്വാദ് കൂടുതൽ

അടുക്കളയിൽ ഉപയോഗിക്കുന്ന കാന്താരിമുളകിന് നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്. എരിവുപോലെതന്നെയാണ് അതിന്റെ വിലയും .

ആരോഗ്യഗുണങ്ങൾ

 അടുക്കള ആവശ്യത്തിനുള്ള കാന്താരി വീട്ടിൽ തന്നെ വിളയിച്ചെടുക്കാം. കാന്താരി നടുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്.

നടുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വിത്ത് പാകിയാണ് കാന്താരി നടേണ്ടത്. പഴുത്ത ചുവന്ന കാന്താരിയിൽ നിന്നും വിത്തുകൾ ശേഖരിച്ച് ഉണക്കിയെടുക്കാം. ഇത് നടുന്നതിന് തൊട്ടു മുമ്പ് വെള്ളത്തിൽ കുതിർക്കാം.

വെള്ളത്തിൽ കുതിർക്കാം

മണ്ണ് നന്നായി ഇളക്കിയതിനു ശേഷം വിത്ത് പാകാം. 4 മുതൽ അഞ്ച് ദിവസം കൊണ്ട് വിത്തിൽ മുളപൊട്ടും. ഇടയ്ക്ക് നനച്ചു കൊടുക്കാൻ മറക്കരുത്.

മുളപൊട്ടും

വിത്തുകൾ കിളിർത്തു വരുമ്പോൾ അനുയോജ്യമായ ഇടത്തേയ്ക്ക് മാറ്റി നടാം. പൂവിട്ട് മൂന്നാം മാസം മുതൽ വിളവ് ലഭിച്ചു തുടങ്ങും.

വിളവ് ലഭിച്ചു തുടങ്ങും

ദിവസം രണ്ട് നേരം വെള്ളം ഒഴിക്കാം. മുളക് ഉണ്ടാകാൻ തുടങ്ങിയാൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വിളവ് ലഭിക്കും.

രണ്ട് നേരം വെള്ളം ഒഴിക്കാം

കാന്താരിയുടെ വിത്ത് വെറുതെ പാകുന്നതിനു പകരം മണ്ണിലേയ്ക്ക് വളക്കൂറുള്ള ഒരു മിശ്രിതം കൂടി ചേർത്താൽ ചെടികൾ നന്നായി വളരും.

ചെടികൾ നന്നായി വളരും