17 November 2026

ASHLI C

പുറമേ ക്രിസ്പി ഉള്ളിൽ സോഫ്റ്റ്! ചിക്കനില്ലാതെ ചിക്കൻ 65  തയ്യാറാക്കാം

PHOTO CREDIT: SOCIAL MEDIA

ഇതിൽ പ്രധാനമായും മുട്ടയാണ്. മുട്ട പൊട്ടിച്ച് അടിച്ചു അതിൽ അല്പം ഉപ്പും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക ശേഷം അത് മുറിച്ചെടുക്കുക.

എങ്ങനെ തയ്യാറാക്കാം?

ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ കടലമാവ്, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി എന്നിവ എടുക്കുക.

മാവ് തയ്യാറാക്കുക 

 ഇതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിനു ഉപ്പ് എന്നിവ ചേർക്കുക.

മസാല

ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീരും അല്ലെങ്കിൽ തൈരോ അല്പം വെള്ളവും ഒഴിച്ച് കട്ടിയുള്ള മാവാക്കി നന്നായി യോജിപ്പിക്കുക.

 കുഴച്ചെടുക്കുക

മുറിച്ചുവെച്ച മുട്ട കഷണങ്ങൾ ഈ മാവിലിട്ട് മസാല എല്ലായിടത്തും നന്നായി പൊതിയുന്ന രീതിയിൽ പുരട്ടി എടുക്കുക.

മുട്ട മുക്കിയെടുക്കുക 

പാനിൽ എണ്ണ ചൂടാക്കി മസാല പുരട്ടിയ മുട്ട കഷണങ്ങൾ ഇട്ട് നല്ല ക്രിസ്പിയും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.

വറുത്തെടുക്കുക

മറ്റൊരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി അല്പം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് കീറിയ പച്ചമുളക് കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക.

താളിക്കുക 

രുചികരമായ ചിക്കൻ ഇല്ലാത്ത മുട്ട 65 റെഡി. ഇത് വൈകുന്നേരത്തെ പലഹാരമായോ അല്ലെങ്കിൽ ഫ്രൈഡ് റൈസിന്റെ കൂടെയോ കഴിക്കാം.

തയ്യാർ