16 June 2025

TV9 MALAYALAM

തക്കാളിയെ തള്ളികളയല്ലേ! നല്ലൊരു കിടിലൻ അച്ചാറിടാം.

Image Courtesy: GettyImages

കറികളിൽ തക്കാളി ആവശ്യമാണെങ്കിലും ആരും ഇതുവരെ അച്ചാറിട്ട് ഇവടെ പരീക്ഷിച്ചിട്ടുണ്ടാകില്ല. തക്കാളി അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തക്കാളി

എല്ലാ വീടുകളിലും അച്ചാർ അടുക്കളയിൽ സ്ഥിര വിഭവമാണ്. അക്കൂട്ടത്തിൽ ഇനി ഈ തക്കാളി അച്ചാർ കൂടി ഒന്ന് തയ്യാറാക്കി വെച്ചോളൂ.

അച്ചാർ

തക്കാളി - 4 എണ്ണം, വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ, പുളിവെള്ളം - 2 ടേബിൾ സ്പൂൺ, നല്ലെണ്ണ - അരക്കപ്പ്, ഉലുവ- കാൽ ടീസ്പൂൺ, വറ്റൽ മുളക് - 5 എണ്ണം.

ചേരുവകൾ

വെളുത്തുള്ളി - 10 അല്ലി, കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ, കായപ്പൊടി - അര ടേബിൾ സൂൺ എന്നിവയാണ് ആവശ്യ ചേരുവകൾ.

കായപ്പൊടി

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിലേക്ക് ചെറുതായി മുറിച്ച തക്കാളിയും പുളിവെള്ളവും ഒഴിച്ച് ഇളക്കി 5 മിനിറ്റ് അടച്ച് വേവിക്കുക.

വേവിക്കുക

തക്കാളിക്ക് ആവശ്യത്തിന് പുളിയുള്ളതാണെങ്കിൽ പുളി വെള്ളം നിങ്ങൾക്ക് ഒഴിവാക്കാം. വെന്തു കഴിഞ്ഞാൽ ശേഷം പാനിൽ നിന്നും മാറ്റിവെക്കുക.

പുളിവെള്ളം ഒഴിവാക്കാം

ശേഷം പാനിലേക്ക് അരക്കപ്പ് നല്ലെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിയാൽ ഉലുവ, വറ്റൽ മുളക്, വെളുത്തുള്ളി ഇട്ട് നന്നായി വഴറ്റിയ ശേഷം തീ ഓഫ് ചെയ്ത് കറിവേപ്പില ഇടുക.

വഴറ്റിയ ശേഷം

ശേഷം മഞ്ഞൾപൊടി, മുളകുപൊടി ചേർത്ത് നന്നായി ഇളക്കുക. അല്പം കായപ്പൊടി കൂടി ചേർത്ത് ഇളക്കിയ ശേഷം തീ ഓണാക്കി തക്കാളി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് എടുക്കാം.

അച്ചാർ റെഡി