21 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
ആപ്പിൾ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇത്തവണ ഒരു വെറൈറ്റി പിടിച്ചാലോ നമുക്ക്. ഇതാ വൈറലായ ആപ്പിൾ ഉപ്പിലിട്ടത് പരീക്ഷിക്കാം.
മാങ്ങയും നെല്ലിക്കയും കഴിച്ചു മടുത്തവർക്ക് ആപ്പിൾ ഉപ്പിലിട്ടത് കഴിക്കാം. പുളിയും എരിവും മധുരവും ചേർന്നൊരു കിടിലൻ ഐറ്റം തയ്യാറാക്കാം.
ആപ്പിൾ ചെറുതായി അരിഞ്ഞത്, ഉപ്പ്, കാന്താരി അല്ലെങ്കിൽ പച്ചമുളക്, വിനാഗിരി എന്നിവയാണ് ആപ്പിൾ ഉപ്പിലിട്ടതിന് ആവശ്യമായ ചേരുവകൾ.
ഒരു പാത്രത്തിൽ അല്പം വെള്ളമെടുത്ത് തിളപ്പിക്കുക. പിന്നീട് അതൊന്ന് ചെറുതായി ചൂടാറാൻ വയ്ക്കുക. അതിലേക്ക് ഉപ്പും വിനാഗിരിയും ചേർക്കുക.
ശേഷം ഇത് നന്നായി ഇളക്കി അതിലേക്ക് അരിഞ്ഞുവച്ച ആപ്പിൾ കഷ്ണൾ ഇടുക. ഇതിലേക്ക് കീറിയ പച്ചമുളകോ അല്ലെങ്കിൽ കാന്താരിയോ ചേർക്കുക.
തയ്യാറാക്കിയ ഉടനെ കഴിക്കുന്നതിനേക്കാൾ, ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് കഴിക്കുന്നതാണ് നല്ലത്. വിനാഗിരിയും ഉപ്പും എരിവും ആപ്പിളിൽ പിടിച്ച് സംഗതി പൊളിയാകും.
രണ്ടോ മൂന്നോ ആഴ്ച കാത്തിരിക്കാതെ തന്നെ പെട്ടെന്ന് തയ്യാറാക്കി കഴിക്കാവുന്ന ഒരു അടിപൊളി ഉപ്പിലിട്ട വിഭവമാണിത്. കൂടാതെ വെറൈറ്റിയും.