09 MAR 2026
NEETHU VIJAYAN
Image Courtesy:Social Media
ഇപ്പോൾ ഓറഞ്ച് സീസൺ ആണ്. നല്ല വിലക്കുറവിൽ ധാരാളം ഓറഞ്ച് വിപണികളിൽ ലഭ്യമാണ്. ഇനി ഓറഞ്ച് വാങ്ങിയാൽ വെറുതെ കഴിക്കല്ലേ. ഇങ്ങനെ ചെയ്യൂ.
കേൾക്കുമ്പോൾ അത്ഭുതം തോന്നാം, പക്ഷെ ഇതിൻ്റെ രുചി പൊളിയാണ്. പുളിയും എരിവിനും ഒപ്പം ഓറഞ്ചിൻ്റെ ആ മധുരവും ചേരുമ്പോൾ ഒരു കിടിലൻ വിഭവമാണ് ഉണ്ടാകുന്നത്.
ഓറഞ്ച് വൃത്തിയാക്കി അല്ലി തിരിച്ചത്, കാന്താരി മുളക്/ പച്ചമുളക്, ഉപ്പ്, വിനാഗിരി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ.
ഒരു ഗ്ലാസ് ജാറിലേക്ക് അല്പം വിനാഗിരിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വൃത്തിയാക്കിയ ഓറഞ്ച് അല്ലികളും കാന്താരി മുളകും ഇടുക.
ഇതിലേക്ക് അല്പം പഞ്ചസാര കൂടി ചേർത്താൽ അമിതമായി പുളിയുള്ള ഓറഞ്ചാണേൽ അതിൻ്റെ പുളിപ്പും എരിവും ബാലൻസ്ഡ് ആകും.
വെറും രണ്ട് ദിവസം മാത്രം വച്ചാൽ മതിയാകും. ഓറഞ്ച് അല്ലികളിലേക്ക് ഉപ്പും എരിവും നന്നായി പിടിച്ചു കഴിയുമ്പോൾ ഇവ കഴിക്കാവുന്നതാണ്.
ചോറിനൊപ്പമോ അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോഴോ കഴിക്കാൻ നല്ലതാണ് ഇത്. വീട്ടിലെത്തുന്ന വിരുന്നുകാർക്ക് കൊടുത്താൽ അവർ ഡബിൾ ഹാപ്പി.