Abdul Basith

Pic Credit: Pexels

വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ

Abdul Basith

Pic Credit: Pexels

19 December 2025

നാം ധാരാളമായി ഉപയോഗിക്കുന്നതാണ് വെളുത്തുള്ളി. നമ്മുടെ ഭക്ഷണസംസ്കാരത്തിൽ വളരെ പ്രാധാന്യമുണ്ട് വെളുത്തുള്ളിയ്ക്ക്.

വെളുത്തുള്ളി

കറികൾ, അച്ചാറുകൾ, തോരൻ തുടങ്ങി എല്ലാ ഭക്ഷണങ്ങളിലും നമ്മൾ മലയാളികൾ വെളുത്തുള്ളി വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ഉപയോഗം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള വെളുത്തുള്ളിയെ സൂപ്പർ ഫുഡായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഭക്ഷണക്രമത്തിൽ ഇത് ഉറപ്പാക്കണം.

സൂപ്പർ ഫുഡ്

വെളുത്തുള്ളി പക്ഷേ, സൂക്ഷിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. വേഗത്തിൽ കേടാവാനുള്ള സാധ്യതയുണ്ട്. ഇത് തടയാനുള്ള ചില പൊടിക്കൈകളുണ്ട്.

കേടാവുക

വെളുത്തുള്ളി വെയിലത്തുവച്ച് ഉണക്കിയെടുക്കുക. ഇങ്ങനെ ഉണക്കിയെടുത്ത വെളുത്തുള്ളി വായു കടക്കാത്ത ഒരു പാത്രത്തിൽ അടച്ച് സൂക്ഷിക്കാം.

ഉണക്കുക

തൊലി കളഞ്ഞ് തുടച്ചെടുക്കുന്ന വെളുത്തുള്ളി അല്ലികൾ ഒലിവെണ്ണ ഒഴിച്ച് ഒരു ഭരണിയിൽ സൂക്ഷിക്കാം. ഇത് ആവശ്യാനുസരണം ഉപയോഗിക്കാം.

ഒലിവെണ്ണ

വെളുത്തുള്ളി കേട് കൂടാതെ ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു മാർഗമാണ് വെളുത്തുള്ളിപ്പൊടി. പൊടി ഈർപ്പം കടക്കാത്ത പാത്രത്തിൽ അടച്ചുവെക്കാം.

പൊടി

വെളുത്തുള്ളി പേസ്റ്റ് കടകളിൽ നിന്ന് വാങ്ങാൻ കിട്ടും. നമുക്ക് തന്നെ വെളുത്തുള്ളി അരച്ച് പേസ്റ്റാക്കി വായു കടക്കാത്ത പാത്രത്തിൽ അടച്ച് സൂക്ഷിക്കാം.

പേസ്റ്റ്