11 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
കാലാവസ്ഥ വ്യതിയാനവും എൽ നിനോ സ്വാധീനവും മൂലം കേരളത്തിൻ്റെ മിക്ക ജില്ലകളിലും ചൂട് കൂടിവരികയാണ്. മഴ കുറഞ്ഞത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ചൂട് കൂടുമ്പോൾ പലതരം രോഗങ്ങളും പിടിമുറുക്കും. അത്തരത്തിൽ ഒന്നാണ് ചിക്കൻ പോക്സ്. പണ്ട് വേനൽക്കാലത്ത് മാത്രമാണ് ഇത് പടർന്ന് പിടിച്ചിരുന്നത്.
വേനൽക്കാലത്തും ചൂടുള്ള കാലാവസ്ഥയിലും വരിസെല്ല സോസ്റ്റർ വൈറസ് മൂലം ചിക്കൻപോക്സ് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.
കടുത്ത പനിയും ശരീരവേദനയും, ക്ഷീണവും വിശപ്പില്ലായ്മയും, ശരീരത്തിൽ ചൊറിഞ്ഞുതടിക്കുന്ന കുരുക്കളും വെള്ളപ്പാടുകളും ഇതെല്ലാമാണ് ഇതിൻ്റെ ലക്ഷണങ്ങൾ.
രോഗബാധിതന്റെ തുമ്മൽ, ചുമ, കുരുക്കളിലെ ദ്രാവകവുമായുള്ള സമ്പർക്കം എന്നിവ വഴി വൈറസ് വേഗത്തിൽ പടർന്നുപിടിക്കാറുണ്ട്. സമ്പർക്കം ഒഴിവാക്കുക.
രോഗിയെ വേറിട്ട മുറിയിൽ വിശ്രമിക്കാൻ അനുവദിക്കുക. അവർ ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും മറ്റൊരാൾ ഉപയോഗിക്കരുത്. ധാരാളം വെള്ളവും ഇളനീരും കുടിക്കുക.
ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകളും ചൊറിച്ചിലിനുള്ള ലോഷനും ഉപയോഗിക്കുക. വേപ്പിലയിട്ട തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുന്നത് ആശ്വാസം നൽകും.