Abdul Basith
Pic Credit: Unsplash
Abdul Basith
02 January 2026
ചുമ നമ്മളെ പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. ഏത് കടുത്ത ചുമയും തടയാൻ ചില നാടൻ മാർഗങ്ങളുണ്ട്. ഇതാ അവയിൽ ചിലത് പരിശോധിക്കാം.
മഞ്ഞൾ ഇട്ട പാൽ ചുമ കുറയ്ക്കാൻ വളരെ നല്ലതാണ്. മഞ്ഞളിലെ കുർകുമിൻ ഇൻഫ്ലമേഷൻ തടഞ്ഞ് തൊണ്ടയിലെ ബുദ്ധിമുട്ട് കുറയ്ക്കും.
തുളസിയിലയും ചുമ കുറയ്ക്കാൻ വളരെ നല്ല ഒരു മാർഗമാണ്. മോശം വായു മൂലമുണ്ടാവുന്ന ശ്വാസക്കോശ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.
ഇഞ്ചിയിട്ട ചായ കഫം നേർപ്പിച്ച് പുറത്തുതള്ളാൻ സഹായിക്കും. കഫം പുറത്തുപോകുമ്പോൾ മൂന്ന് തുറക്കുകയും ചുമ കുറയുകയും ചെയ്യും.
തേൻ ചൂടുവെള്ളത്തിൽ അലിയിച്ച് കുടിയ്ക്കുന്നതും ചുമയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ്. വരണ്ട കാറ്റ് കൊണ്ടുള്ള ചുമ ഇത് തടയും.
ഏറെക്കാലമായി നമ്മളൊക്കെ ചെയ്യുന്നത് തന്നെയാണിത്. ആവിപിടിക്കൽ കൊണ്ട് കഫം നേർപ്പിച്ച് പുറന്തള്ളി ചുമ തടയാനാവും.
ഈ പ്രകൃതിദത്ത പരിഹാരവും തലമുറകളായി നാം ഉപയോഗിച്ചുവരുന്നു. തേനും കുരുമുളകും ഒരുമിച്ച് കഴിക്കുന്നത് ചുമ തടയാൻ സഹായിക്കും.
ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ടിട്ട് അതുപയോഗിച്ച് വായിൽ വെള്ളം കൊള്ളുക. ഇത് തൊണ്ടയിലെ അസ്വസ്ഥത കുറച്ച് ചുമ നിയന്ത്രിക്കും.