02 January 2026
Jayadevan A M
Image Courtesy: Getty
ചില ആഹാരപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തിന് ദോഷം ചെയ്യുന്ന ഇവയെ വിരുദ്ധാഹാരങ്ങള്‍ എന്ന് വിളിക്കുന്നു
ഒരുമിച്ച് കഴിക്കരുതാത്ത, വിരുദ്ധാഹാരങ്ങളുടെ ഉദാഹരണങ്ങള്‍ ഇവിടെ പരിശോധിക്കാം. പഴങ്ങളും പാലും ഒരുമിച്ച് കഴിക്കരുത്
പാല്‍, മോര്, ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങള്‍, തേന്‍, ശർക്കര, എള്ള് എന്നിവ മീനിനൊപ്പം കഴിക്കരുതെന്ന് പറയുന്നു
കൂണ്‍ കടുകെണ്ണയില്‍ പാകം ചെയ്യരുത്. മീന്‍ പ്രത്യേകിച്ചും ചെമ്മീന്‍, മോര് എന്നിവ കൂണിനൊപ്പം ഉപയോഗിക്കരുത്
തേന്‍ ചൂടാക്കിയോ, ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പമോ ഉപയോഗിക്കരുത്. തേനും, നെയ്യും സമമായി ഉപയോഗിക്കരുത്
തൈരിനൊപ്പം കോഴിയിറച്ചി, മീൻ, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി, തേൻ, നെയ്യ്, ഉഴുന്ന്, ശർക്കര ഇവ ഉപയോഗിക്കരുത്
വാഴപ്പഴത്തിനൊപ്പം മോരോ തൈരോ ഉപയോഗിക്കരുത്. ചൂടുള്ള ഭക്ഷണത്തോടൊപ്പം മദ്യം, തെെര് ഇവ ഉപയോഗിക്കാന്‍ പാടില്ല
പാല്‍, തൈര്, നെയ്യ്, തേന്‍, ഉഴുന്ന് ഇവയും കൈതച്ചക്കയും ഒരേ സമയത്ത് കഴിക്കരുത്. രാത്രിയില്‍ തൈര് ഒഴിവാക്കുന്നതാണ് നല്ലത്