02 JAN 2026
Sarika KP
Image Courtesy: Freepik
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.
എന്നാൽ തണുപ്പ് കാലത്ത് നെല്ലിക്ക കഴിക്കുന്നത് നല്ലതാണോ? ആണെന്നാണ് വിദഗ്ദർ പറയുന്നത്. തണുപ്പ് കാലത്ത് ഇതിന്റെ പ്രാധാന്യം വളരെയധികമാണ്.
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് അണുബാധകളെ പ്രതിരോധിക്കാനുള്ള ശേഷി നൽകുന്നു.
നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കി നിലനിർത്താനും മുടിയുടെ വേരുകളെ ബലപ്പെടുത്താനും സഹായിക്കുന്നു.
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന നാരുകൾ ദഹനത്തെ സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കും. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഊർജ്ജസ്വലമായി ഇരിക്കാനും സഹായിക്കുന്നു.
കണ്ണിന്റെ ചൊറിച്ചിൽ, കണ്ണിൽ നിന്നുള്ള വെള്ളം വരവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് നെല്ലിക്ക കഴിക്കുന്നത് ആശ്വാസം നൽകുന്നു.
ശൈത്യകാലത്ത് പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക സഹായിക്കുന്നു.