28 September 2026
SHIJI MK
Image Credit: Getty Images
ദോശ കഴിക്കാന്‍ ഇഷ്ടമല്ലേ നിങ്ങള്‍ക്ക്? എന്നാല്‍ ദോശ ഉണ്ടാക്കുമ്പോള്‍ കല്ലില്‍ ഒട്ടിപ്പിടിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത് കാരണം പലരും ദോശ തന്നെ വേണ്ടെന്ന് വെക്കുന്നു.
ദോശക്കല്ലില്‍ ഒട്ടിപ്പിടിക്കാതെ വൃത്തിയായി ദോശയുണ്ടാക്കാം. അതിനായി നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന വഴികള്‍ എന്തെല്ലാമെന്ന് നോക്കിയാലോ?
ദോശക്കല്ല് നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് കുറച്ച് വെള്ളം തളിക്കാം, ശേഷം തുണി ഉപയോഗിച്ച് തുടച്ച് മാറ്റാവുന്നതാണ്. ഇതാണ് ആദ്യവഴി.
പകുതി മുറിച്ച ചെറിയ ഉള്ളിയെടുത്ത് എണ്ണയില്‍ മുക്കി കല്ലില്‍ തേക്കാം. ഇങ്ങനെ ചെയ്യുന്നത് ദോശ കല്ലില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്.
കല്ല് ചൂടായതിന് ശേഷം തീ കുറച്ച് കൊടുക്കുന്നതാണ് നല്ലത്. കല്ല് അമിതമായി ചൂടാകുന്നത് ദോശ പെട്ടെന്ന് കരിഞ്ഞ് പോകുന്നതിന് കാരണമാകുന്നതാണ്.
കല്ലില്‍ മാവൊഴിച്ച ശേഷം ഉടന്‍ തന്നെ വട്ടത്തില്‍ പരത്താം, മൃദുവായി വേണമിത്. പക്ഷെ ഒരേ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും പരത്തുന്നത് ഒഴിവാക്കാം.
മാവൊഴിച്ച് പരത്തിയ ശേഷം ഉടന്‍ തന്നെ ദോശ മറിച്ചിടാന്‍ ശ്രമിക്കരുത്. ദോശയുടെ അടിഭാഗം നന്നായി വെന്ത് മൊരിഞ്ഞതിന് ശേഷം മാത്രം മറിച്ചിട്ടാല്‍ മതി.