22 November 2025
Jayadevan A M
Image Courtesy: Getty
നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ് കുഴിനഖം. നഖത്തിന്റെ അഗ്രഭാഗം ദശയിലേക്ക് ക്രമണേ താഴ്ന്നിറങ്ങുന്ന അവസ്ഥയാണിത്.
വേദന, പഴുപ്പ്, നീര് തുടങ്ങിയവയ്ക്ക് കുഴിനഖം കാരണമാകും. കുഴിനഖം തടയാന്‍ ഏതാനും ചില പൊടിക്കൈകള്‍ നോക്കാം
തുളസിയില ഉപയോഗിച്ച് കാച്ചിയ എണ്ണകൊണ്ട് വിരലുകള്‍ മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാന്‍ നല്ലതാണ്.
നഖങ്ങളില്‍ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതിരിക്കാന്‍ നല്ലതാണെന്ന് പറയാറുണ്ട്. മാസത്തില്‍ ഒരു തവണയെങ്കിലും ഉപയോഗിക്കുക
ഒരേ നിരപ്പില്‍ നഖം വെട്ടി നിര്‍ത്തുന്നത് നല്ലതാണ്. നഖങ്ങളുടെ വശങ്ങളില്‍ അഴുക്ക് അടിയാന്‍ അനുവദിക്കരുത്
കറ്റാര്‍ വാഴയുടെ നീരിനൊപ്പം മഞ്ഞളും ചേര്‍ത്ത് കുഴിനഖത്തില്‍ വച്ച് കെട്ടണം. അല്‍പം ആശ്വാസം ലഭിക്കാന്‍ ഇത് സഹായിക്കും
വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും, നാരങ്ങ നീര് പുരട്ടുന്നതുമൊക്കെ കുഴിനഖം കുറയാന്‍ സഹായിക്കുന്ന പൊടിക്കൈകളാണ്
പബ്ലിക് ഡൊമെയ്‌നുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വെബ്‌സ്‌റ്റോറിയാണിത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല