20 July 2026

Jayadevan A M

കിഡ്നി സ്റ്റോണുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Image Courtesy: Getty Images

കിഡ്നിയിൽ കല്ല്  ഉള്ളവർ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അവര്‍ ഒഴിവാക്കേണ്ട/കുറയ്‌ക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവര്‍ ചീര, ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, മധുരക്കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

ഓക്സലേറ്റ് കൂടുതലുള്ളവ

ഓക്‌സലേറ്റ് കൂടുതലായതിനാല്‍ കശുവണ്ടി, ബദാം, നിലക്കടല വാൽനട്ട് തുടങ്ങിയവയുടെ ഉപയോഗവും കിഡ്‌നി സ്‌റ്റോണുള്ളവര്‍ കുറയ്ക്കണം

നട്ട്‌സ്‌

ചോക്ലേറ്റ്, കൊക്കോ പൗഡർ, സോയാബീൻ, സോയ ഉൽപ്പന്നങ്ങൾ, സ്ട്രോബെറി എന്നിവയും അമിതമായി ഉപയോഗിക്കരുത്. കട്ടന്‍ ചായയും അമിതമായി കുടിക്കരുത്‌

മറ്റു ഭക്ഷണങ്ങൾ

അച്ചാറുകൾ, പാക്കറ്റ് ലഘുഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് നൂഡിൽസ്, പ്രൊസസ്സ് ചെയ്ത ഇറച്ചി, അപ്പക്കാരം  ചേർത്ത പലഹാരങ്ങൾ എന്നിവയും നല്ലതല്ല

ഉപ്പിലിട്ട വിഭവങ്ങൾ

കോളകൾ,  കാർബൊണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. അമിതമായി പഞ്ചസാരയോ ഫ്രക്ടോസോ ചേർത്ത പാക്കറ്റ് ജ്യൂസുകളും നല്ലതല്ല

മധുര പാനീയങ്ങള്‍

റെഡ്മീറ്റ് അമിതമായി ഉപയോഗിക്കുന്നതും കിഡ്‌നി സ്‌റ്റോണ്‍ സാധ്യത വര്‍ധിപ്പിക്കും. കരൾ പോലുള്ള അവയവ മാംസങ്ങളുടെയും ഉപയോഗവും കുറയ്ക്കുക

റെഡ് മീറ്റ്

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത വര്‍ധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുക

വെള്ളം കുടിക്കണം