3 August 2026
Nithya V
Photo Credit: Getty Images
തലമുടിയുടെ അറ്റം പിളരുന്നതും മുടി പെട്ടെന്ന് പൊട്ടിപ്പോകുന്നതും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്.
എന്നാൽ ദിനചര്യയിൽ വരുത്തുന്ന ചില ചെറിയ മാറ്റങ്ങളിലൂടെ മുടിയുടെ അറ്റം പിളരുന്നത് തടയാൻ സാധിക്കും.
6 മുതൽ 8 ആഴ്ച കൂടുമ്പോൾ മുടിയുടെ അറ്റം ചെറുതായി വെട്ടി നിർത്തുക. ഇത് അറ്റം പിളർന്ന് കൂടുതൽ മുകളിലേക്ക് പടരുന്നത് തടയുന്നു.
സ്ട്രൈറ്റനറുകൾ, കേളറുകൾ, ഡ്രയറുകൾ തുടങ്ങിയവ അമിതമായി ഉപയോഗിക്കരുത്. ഹീറ്റ് സ്റ്റൈലിംഗ് സാധ്യമാകുന്നത്ര കുറയ്ക്കുക.
ആഴ്ചയിലൊരിക്കൽ എണ്ണകൾ ഉപയോഗിച്ചുള്ള മാസ്കുകളോ ഡീപ് കണ്ടീഷനിംഗ് ട്രീറ്റ്മെന്റോ നൽകുക.
നനഞ്ഞിരിക്കുമ്പോൾ മുടിക്ക് ബലം കുറവായിരിക്കും, ഈ സമയത്ത് വലിച്ച് ചീവുന്നത് മുടി പെട്ടെന്ന് പൊട്ടിപ്പോകാൻ കാരണമാകും.
അതുകൊണ്ട്, മുടി ഉണങ്ങിയ ശേഷം മാത്രം വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് ചീകുക.
ബയോട്ടിൻ, അയൺ, സിങ്ക്, ഒമേഗ-3, വിറ്റാമിൻ E എന്നിവയുള്ള ഇലക്കറികൾ, മുട്ട, നട്സുകൾ, വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുക.