06 November 2026
Jayadevan A M
Image Courtesy: Getty Images
തണുപ്പുകാലത്ത് അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നത് സാധാരണമാണ്. തണുപ്പുകാലത്ത് അതീവ ശ്രദ്ധ വേണം
തണുപ്പുകാലത്ത് അലര്‍ജിയെ പ്രതിരോധിക്കാന്‍ നാം ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. അത് എന്താണെന്ന് നോക്കാം
വീടിനുള്ളില്‍ പൊടിപടലങ്ങള്‍ അടിഞ്ഞുകൂടാന്‍ അനുവദിക്കരുത്. കിടക്കവിരികളും, തലയിണ ഉറകളും വൃത്തിയായി സൂക്ഷിക്കുക
തണുത്ത കാലാവസ്ഥയില്‍ പുറത്തിറങ്ങുമ്പോള്‍ അതിന് അനുയോജ്യമായവ ധരിക്കുക (ശരീരം നന്നായി മൂടുന്നവ). മാസ്‌ക് ധരിക്കുന്നതും നല്ലത്
ചൂടോടെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. തണുത്ത വെള്ളം കുടിക്കാതിരിക്കുക. ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലത്
തണുപ്പുകാലത്ത് ആവി പിടിക്കുന്നത് നല്ലതാണ്. മൂക്കടപ്പും കഫക്കെട്ടും കുറയ്ക്കാന്‍ നല്ലത്. ബുദ്ധിമുട്ടുള്ള ദിവസങ്ങളില്‍ ആവി പിടിക്കുക
തണുപ്പുകാലത്ത് വ്യായാമം മുടക്കരുത്. എന്നാല്‍ തണുപ്പുള്ളപ്പോള്‍ വീടിന്റെ പുറത്ത് ചെയ്യുന്നത് കുറയ്ക്കുക. വീടിനുള്ളില്‍ ചെയ്യുക
എന്തെങ്കിലും ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടാല്‍ സ്വയംചികിത്സ നടത്താതെ ഉടന്‍ ഡോക്ടറെ കാണണം. ഡോക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശം പിന്തുടരുക