12 June 2025
TV9 MALAYALAM
Image Courtesy: GettyImages
കറികളിൽ രുചി വർദ്ധിപ്പിക്കാനും ഒപ്പം ആരോഗ്യത്തിനും ഏറെ ഗുണകരമായ ഒരു ഇലയാണ് മല്ലിയില. മല്ലിയില ഇട്ട് കറികൾ തയ്യാറാക്കിയാൽ പ്രത്യേക രുചിയാണ്.
കടയിൽ നിന്ന് വാങ്ങുന്ന മല്ലിയിലയിൽ ധാരാളം വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനാൽ അവ വൃത്തിയായി കഴിക്കേണ്ടത് അനിവാര്യമാണ്.
കടയിൽ നിന്ന് മല്ലിയല വാങ്ങുമ്പോൾ വേരോട് കൂടിയാണ് അവ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യം വേരുകൾ പൂർണമായും മുറിച്ചുമാറ്റുക.
ശേഷം നല്ല തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. ടാപ്പ് തുറന്ന ഒഴുകുന്ന വെള്ളത്തിനടിയിൽ കഴുകുന്നതാണ് കൂടുതൽ ഫലപ്രദം.
ഇലകൾ നിങ്ങൾക്ക് ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് അല്പം വിനാഗിരി കൂടി ചേർത്ത് കുറച്ച് സമയം മുക്കിവയ്ക്കുന്നത് വിഷാശം നീക്കം ചെയ്യും.
വിനാഗിരി വെള്ളത്തിൽ നിന്നെടുത്ത് അഴുക്കിന്റെ എല്ലാ അംശങ്ങളും നീക്കം ചെയ്യുന്നതിനായി ഇലകൾ തണുത്ത വെള്ളത്തിൽ വീണ്ടും കഴുകുക.
വൃത്തിയുള്ള ഒരു തൂവാലയോ പേപ്പർ ടവലുകളോ ഉപയോഗിച്ച് ഈ മല്ലിയിലകൾ നന്നായി ഉണക്കുക. അല്ലെങ്കിൽ ഉണങ്ങിയ സ്ഥലത്ത് വച്ച് ഉണക്കാവുന്നതാണ്.
ശേഷം ഒരു ഉണങ്ങിയ പാത്രത്തിൽ ടിഷ്യം പേപ്പർ വച്ച ശേഷം മല്ലയില വയ്ക്കാം. കുറച്ചധികകാലം കേടുകൂടാതെ ഫ്രിഡ്ജിൽ ഇങ്ങനെ സൂക്ഷിക്കാം.