11 JUNE 2025

SHIJI MK

Image Courtesy: Unsplash

വീട്ടില്‍ കൂടുതല്‍ വൈദ്യുതി ചിലവാകുന്നത് ഇവയ്ക്കാണ്‌ 

നമ്മുടെയെല്ലാം വീടുകളില്‍ നിരവധി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവയില്‍ ഏതിനാണ് കൂടുതല്‍ വൈദ്യുതി വേണ്ടതെന്ന് അറിയാമോ?

ഉപകരണങ്ങള്‍

വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാല്‍ തന്നെ ഇവയ്ക്ക് കൂടുതല്‍ വൈദ്യുതി വേണ്ടി വരും.

ഫ്രിഡ്ജ്

വാഷിങ് മെഷീനിനും കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും. ഉപയോഗത്തിന് ശേഷം അണ്‍ പ്ലഗ് ചെയ്തിടുന്നതാണ് നല്ലത്.

വാഷിങ് മെഷീന്‍

തുണികള്‍ ഉണക്കുന്നതിനായി ക്ലോത് ഡ്രയറുകള്‍ ഉപയോഗിക്കാറില്ലേ? എന്നാല്‍ ഇവയ്ക്കും കൂടുതല്‍ വൈദ്യുതി ആവശ്യമാണ്.

ക്ലോത് ഡ്രയര്‍

വാട്ടര്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നതിനും കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്നു. ഉപയോഗമില്ലെങ്കില്‍ അണ്‍ പ്ലഗ് ചെയ്തിടാം.

ഹീറ്റര്‍

എല്‍ഇഡി പോലുള്ള ടെലിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ ഊര്‍ജം ആവശ്യമാണ്. അതിനാല്‍ ഇടയ്ക്കിടെ മാത്രം ഉപയോഗിക്കുക.

ടെലിവിഷന്‍

വേനല്‍ക്കാലമായാല്‍ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം വര്‍ധിക്കുന്നു. വൈദ്യുതി ബില്ല് ഇരട്ടിയാക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്.

എയര്‍ കണ്ടീഷണര്‍

ഓവന്‍ അടുക്കളയില്‍ നിന്ന് ഇപ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണെങ്കിലും അത് പ്രവര്‍ത്തിക്കുന്നതിനും ധാരാളം ഊര്‍ജം വേണം.

ഓവന്‍